മറയൂര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ പാളപ്പെട്ടി വനവാസി കോളനിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രികയോട് ഒപ്പം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കും വധഭീക്ഷണി. പോലീസിനോടും മാധ്യമങ്ങളോടും സാക്ഷിപറഞ്ഞതിനായാണ് വെടിയേല്ക്കുമ്പോള് ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് വധ ഭീക്ഷണിയുള്ളതായി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പ്രതികരിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതികളുടെ കൂട്ടാളികള്‍ ഭീക്ഷണിപ്പെടുത്തിയതായി കരഞ്ഞ് കൊണ്ട് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ അധികൃതരെ അറിയിച്ചത്.
പാളപ്പെട്ടികുടിയിലെ മണികണ്ഠന് ജൂലൈ 29ന് ചന്ദന മോഷണക്കേസുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറസ്റ്റിലായിരുന്നു. മണികണ്ഠന് പിടിയിലാകാന്‍ കാരണം വനംവകുപ്പിലെ വാച്ചര്‍മാരായ അശോകന്, പൊന്നുസ്വാമി, പഴനി സ്വാമി എന്നിവാരാണെന്ന് ധാരണയില്‍ പ്രതികാരം ചെയ്യുന്നതിനായി ജാമ്യത്തിലിറങ്ങിയ ശേഷം ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കാവല്‍പ്പുരക്ക് സമീപത്ത് വെച്ച് ചന്ദ്രികയെ കോലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരി പുത്രനായാ കാളിയപ്പനാണ് ഒറ്റക്കുഴല്‍ തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. പാളപ്പെട്ടികുടിയില് നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ റാഗികൃഷിചെയ്യുന്ന ഭാഗത്ത് രാത്രി കാവലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് മണികണ്ഠന് മറ്റ് പ്രതികളുടെയൊപ്പംഎത്തിയത്.
ചന്ദ്രികയെ കൂടാതെ, രജ്ഞിത, അജ്ജിത, മുരുകമ്മ എന്ന് സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. കുറച്ചകലെ നിന്ന കുട്ടന്, മാരിയപ്പന് എന്നിവരും ചേര്‍ന്നാണ് വെടിവച്ചുകൊലപ്പെടുത്തിയ കാളിയപ്പനെ പിടിച്ചുകെട്ടി പോലീസിന് കൈമാറിയത്.
നേരില്‍ കണ്ട സംഭവം പോലീസിനോടും മാധ്യമങ്ങളോടും ഇവര്‍ വെളിപ്പെടുത്തിയിരുന്നു പ്രതികളെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. കാളിയപ്പന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ ഒപ്പമുണ്ടായിരുന്നരെ കൊലപ്പെടുത്തുമെന്നാണ് ഭീക്ഷണിയെന്നും അതിന് സാധ്യത ഏറെയാണെന്നും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വനം വകുപ്പ് അധികൃതരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: