പ്യോങ്യാഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം കോങ് ഉന്‍ മരണപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകര്‍ റോയി കാലി. നിരവധി തവണ ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് റോയി. ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയും ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥരുടെ രഹസ്യാത്മകതയും എത്തിച്ചേരുന്നത് കിമ്മിന്റെ അന്ത്യം നടന്നു എന്നതിലേക്കാണ്. സഹോദരിക്ക് അധികാരരത്തിന്റെ ഭൂരിഭാഗവും കിം കൈമാറി എന്നത് വാസ്തവമാണ്. ഒരു ഏകാധിപതിയും ചെയ്യുന്ന കാര്യമല്ല അത്. കിമ്മിന്റെ മരണശേഷം സഹോദരി സ്വയം അധികാരം ഏറ്റെടുക്കാനുള്ള സാധ്യതയാണ് വളരെ കൂടുതലെന്നും റോയി.
ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില കാര്യങ്ങളാണ് അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങിന് അധികാരം കൈമാറിയെന്നാണ് സോങ് മിന് പറയുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി അധികാരം കൈമാറണമെങ്കില്‍ രണ്ടില്‍ ഒരു കാര്യം നടക്കണം. ഒന്ന് അദ്ദേഹം ആരോഗ്യനില വഷളായി കോമയിലാകണം. അല്ലെങ്കില്‍ അട്ടിമറി നടക്കണം. അട്ടിമറി നടന്നതായി സൂചനയില്ല. ഈ സാഹചര്യത്തിലാണ് ഭരണം നടത്താന്‍ സാധിക്കാത്ത വിധം ആരോഗ്യനില വഷളായി എന്ന് പറയുന്നതെന്നും സോങ് മിന് സൂചിപ്പിക്കുന്നു.
ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഹൃദ്രോഗം അതീവഗുരുതരമായി കിം കോമ അവസ്ഥയിലായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, റോയിയുടെ വെളിപ്പെടുത്തല്‍ പ്രകാരം കിം മരണപ്പെട്ടു എന്നും ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ സാധാരണ ഗതിയില്‍ ആയ ശേഷമേ വിവരങ്ങള്‍ പുറത്തുവിടൂ എന്നും റോയി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: