തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസസ് (കെ എസ് എഫ് ഇ) ഗുരുതരമായ കുഴപ്പങ്ങള്‍ കാട്ടിയതായി കംപ്ടോളര്‍ ആന്റ് ഓഡിറ്റര്‍ ( സി എ ജി ) കണ്ടെത്തി. പാവങ്ങള്‍ക്ക് നല്‍കേണ്ട വായ്പ നല്‍കിയില്ല, സ്വകാര്യ പണമിടപാടുകാര്‍ക്ക് വഴിവിട്ട് വായ്പ നല്കി,കള്ളത്തരം പറഞ്ഞ് നിക്ഷേപം സ്വീകരിച്ചു , റിസര്‍വ് ബാങ്കിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് നിയമസഭയില്‍വെച്ച സിഎജി റിപ്പോര്‍ട്ടിലുള്ളത്.
ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച ‘വിദ്യാധനം’ വായ്പ പദ്ധതിയെ കുറിച്ച് സിഎജി എടുത്തു പറയുന്നു.2011 ല്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണമിത്. പ്രതി വര്‍ഷം ദുര്‍ബലരായ 1500 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ നാലു ശതമാനം പലിശ സബ്സിഡിയായി നല്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം 30 കോടി പദ്ധതിയക്കായി നീ്ക്കിവെയ്ക്കുമെന്നും പറഞ്ഞിരുന്നു.
പദ്ധതി ആരംഭിച്ചതുമുതല്‍ 2018 മാര്‍ച്ച് വരെ ദുര്‍ബല വിഭാഗത്തില്‍ പെട്ട് 12 വിദ്യാര്‍ത്ഥികള്‍ക്കുമാത്രമാണ് വായ്പ അനുവദിച്ചത്. ഏഴു വര്‍ഷം കൊണ്ട് 10,500 കുട്ടികള്‍ക്ക് വായ്പ നല്‍കേണ്ടിയിരുന്നപ്പോളാണിത്. പ്രതിവര്‍ഷം 30 കോടി വെച്ച് 210 കോടി നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ആകെ നല്‍കിയത് 31 ലക്ഷം മാത്രം. സര്‍ക്കാര്‍ പദ്ധതിയോടുള്ള കമ്പനിയുടെ നിസ്സംഗതയക്ക് അടിവര ഇടുന്നതാണ് ഈ കണക്കെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. മറ്റ് വായ്പകളുടെ പലിശ നിരക്ക് കുറച്ചെങ്കിലും വിദ്യാധനം പദ്ധതിയുടെ പലിശ 12 ശതമാനമായി തുടരുന്നതും ചൂണ്ടി കാണിച്ചിട്ടുണ്ട്. വായ്പ നല്കിയ 31 ലക്ഷത്തിന്റെ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന പണം നല്‍കിയില്ലന്നും റിപ്പോര്‍ട്ടിലുണ്ട്.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ നല്കിയില്ലങ്കിലും സ്വകാര്യ പണമിടപാടുകാര്‍ക്ക് അനുചിതമായി സ്വര്‍ണ്ണ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരുടെ അനൈതിമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കാനാണ് 2012ല്‍ സ്വര്‍ണ്ണവായ്പ പദ്ധതി പ്രഖ്യാപിച്ചത്.
2015 മുതല്‍ 2018 വരെ ഏഴ് ശാഖകള്‍ 11,430 പേര്‍ക്ക് 156.78കോടി രൂപ സ്വര്‍ണ്ണ വായ്പ നല്കി. ഇതില്‍ 66.44 കോടിയും നല്‍കിയത് 56 പേര്‍ക്കായാണ്. ആകെ നല്കിയ സ്വര്‍ണ്ണ വായ്പയുടെ 42 ശതമാനവും നല്‍കിയത് സ്വകാര്യ പണമിടപാടുകാര്‍ക്ക്. ഇവര്‍ കൂടിയ പലിശയക്ക് തുടര്‍വായ്പ നല്കാന് സാധ്യതയുള്ളതായി സിഎജി നിരീക്ഷിച്ചു.
സര്‍ക്കാര്‍ ഉറപ്പു നല്കുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിച്ചതിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പകള്‍ അനുവദിച്ചതിന്റെയും കണക്കും റിപ്പോര്‍ട്ടിലുണ്ട്. റിസര്‍വ് ബാങ്കിനു നല്കിയ വാര്‍ഷിക റിട്ടേണില്‍ സര്‍ക്കാര്‍ ഗ്യാരന്റിയേക്കാള്‍ കൂടുതല്‍ പൊതുനിക്ഷേപം സ്വീകരിച്ചകാര്യം മറച്ചു വെച്ചു. നോണ്‍ ബാങ്കിംഗ് കമ്പനി ആയിരുന്നിട്ടും റിസര്‍വ് ബാങ്കിനു നല്കിയ റിട്ടേണില്‍ പബ്ളിക് ലിമിറ്റഡ് കമ്പനി എന്ന തെറ്റായി പ്രഖ്യാപിച്ചതും സിഎജി ചൂണ്ടികാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: