സതാംപ്റ്റണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന പാക്കിസ്ഥാന് നാലാം ദിനം മഴമൂലം കളി നിര്ത്തിവയ്ക്കുമ്പോള് വിക്കറ്റ് നഷ്ടം കൂടാതെ 41 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഷാന്‍ മസൂദും (13) അബിദ് അലിയും (22) പുറത്താകാതെ നില്ക്കുന്നു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 583 റണ്‍സിന് മറുപടി പറഞ്ഞ പാക്കിസ്ഥാന് 273 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെ ഫോളോ ഓണിന് അയച്ചത്. ആദ്യ ഇന്നിങ്സില്‍ പാക്കിസ്ഥാനായി ക്യാപ്റ്റന്‍ അസര്‍ അലിയും മുഹമ്മദ് റിസ്വാനും മാത്രമാണ് പൊരുതിയത്.
ക്യാപ്റ്റന്റെ ഇന്നിങ്സ് കാഴ്ചവച്ച അസര്‍ അലി 141 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മുഹമ്മദ് റിസ്വാന് 53 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാരൊക്കെ അനായാസം കീഴടങ്ങി.
പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 23 ഓവറില്‍ 56 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ് 20 ഓവറില്‍ 40 റണ്‍സിന് രണ്ട് വീക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: