ദുബായ്: ഇന്ത്യക്കായി വീണ്ടും കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും സജീവമാണെന്ന് പരിചയസമ്പന്നനായ ബാറ്റ്സ്മാന് റോബിന് ഉത്തപ്പ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ദേശീയ ടീമിലേക്കുള്ള വഴി തുറക്കുമെന്ന് ഉത്തപ്പ വെളിപ്പെടുത്തി. യുഎഇ യില്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ അരങ്ങേറുന്നത്.
ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്ലിലെ മികച്ച പ്രകടനം സഹായകമാകുമെന്ന് രാജസ്ഥാന് റോയല്‍സ് ടീം അംഗമായ ഉത്തപ്പ പറഞ്ഞു.
ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉത്തപ്പ.
എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുന്ന മനുഷ്യനാണ് ഞാന്‍. രാജ്യത്തെ വീണ്ടും പ്രതിനിധാനം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. അങ്ങിനെ സംഭവിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഉത്തപ്പ പറഞ്ഞു.
2015ല്‍ സിംബാബ്വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ അരങ്ങേറ്റം കുറിച്ചത്. 46 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലില്‍ 177 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ നാലായിരത്തിലേറെ റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: