Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, സംഘത്തിന് സിപിഎം നേതാക്കളുമായി ബന്ധം

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായി മലപ്പുറത്തുനിന്നും കൂത്തുപറമ്പില്‍ എത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 24, 2020, 10:18 pm IST
in Kannur

കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ കൂത്തുപറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തിന് ഉന്നത ഇടതു നേതാക്കളുമായി ബന്ധമെന്ന് സൂചന. കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ദിന്‍ഷാദിനെയാണ് കഴിഞ്ഞദിവസം ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും യുവാവിന്റെ സഹായികളും ഇറങ്ങിയതോടെ സംഘര്‍ഷമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാഹനങ്ങളിലായി മലപ്പുറത്തുനിന്നും കൂത്തുപറമ്പില്‍ എത്തി. ഇത് മനസ്സിലാക്കിയ യുവാവിന്റെ ബന്ധുക്കളും കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘവും സ്ഥലത്തെത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പോലീസിനെ കണ്ടതോടെ ഇരുവിഭാഗവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടികൊണ്ട് അവശരായ കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലപ്പുറത്ത് നിന്നെത്തിയ മൂന്നുപേരില്‍ ഒരാള്‍ പോലീസ് എത്തുന്നതിനു മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇരിട്ടി ഉളിയില്‍ സ്വദേശികളായ സനീഷ്, സന്തോഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീര്‍, കൈതേരിയിലെ കെ. റിനാസ്, കൂവ്വപ്പാടിയിലെ ടി.വി. റംഷാദ്, ചിറ്റാരിപ്പറമ്പിലെ പി.പി. സജീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘട്ടനത്തില്‍ പരിക്ക് പറ്റിയ മലപ്പുറം സ്വദേശികളായ എ.പി. നൗഷാദ്, അമീന്‍, നിഷാബ് എന്നിവരെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ഹവാല പണമിടപാടും സ്വര്‍ണ്ണക്കടത്തുമുള്‍പ്പടെ ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന സംഘങ്ങള്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഇടതു നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇവര്‍ക്ക് പോലീസിലും സ്വാധീനമുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിന് പിന്നില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് ഇതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല.  

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങുന്ന സമയം കൃത്യമായി മനസ്സിലാക്കിയാണ് ക്വട്ടേഷന്‍ സംഘമെത്തിയത്. കൂത്തുപറമ്പില്‍ നിന്നുള്ള സംഘമാണ് വിവരം നല്‍കിയതെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് തുടക്കത്തില്‍ പോലീസ് സ്വീകരിച്ചത്. എന്നാല്‍ യുവാവിന്റെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരുമെത്തിയ ശേഷം ക്വട്ടേഷന്‍ സംഘത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Tags: cpmClashസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.