തിരുവനന്തപുരം: കേരള സര്‍ചാര്‍ജ് ആക്ട്, ആഡംബര നികുതി, കേരള പൊതുവില്പന നികുതി, കേരള കാര്‍ഷികാദായ നികുതി, കേരള മൂല്യവര്‍ദ്ധിത നികുതി എന്നിവയില്‍ നിലവിലുളള കുടിശിക ആംനസ്റ്റി പദ്ധതി തീര്‍പ്പാക്കുന്നതിന് ധനകാര്യബില്ലില്‍ പ്രഖ്യാപിച്ചിരുന്ന തീയതികളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘിപ്പിച്ചു. ധനകാര്യബില്ലു പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 2020 ജൂലൈ 31 ആയിരുന്നു. ധനകാര്യ ആക്ടില്‍ അത് നവംബര്‍ 30 ആയി ദീര്‍ഘിപ്പിച്ചു. ഈ പദ്ധതിപ്രകാരം കുടിശിക അടച്ചു തീര്‍ക്കുന്നതിനുള്ള കാലാവധി 2020 ഡിസംബര്‍ 31 എന്നത് 2021 മാര്‍ച്ച് 31 ആയി ദീര്‍ഘിപ്പിച്ചു.
കെട്ടിടനികുതി റവന്യൂ വകുപ്പു ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി ധനകാര്യ ബില്ലു പ്രകാരം താഴെ പറയുന്ന പട്ടിക പ്രകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: