അടിമാലി: ഓണം അടുത്തെത്തിയതോടെ പച്ചക്കറി വില കുതിച്ചുയര്‍ന്നു. ഒരാഴ്ചക്കിടെ പച്ചക്കറിയുടെ വില ഇരട്ടിയിലേറെ വര്‍ദ്ധിച്ചു.
30 രൂപയുണ്ടായിരുന്ന ക്യാരറ്റിന് ഇന്നലെ 74 രൂപയായി വില ഉയര്‍ന്നു. കാബേജ്-55, ബീറ്റ്‌റൂട്ട്-60, ബീന്‍സ്-80, പയര്‍-70, മത്തങ്ങ-40, ചേന-50, മരച്ചീനി-30, വെണ്ടക്ക-60, മുരിങ്ങ-90, കിഴങ്ങ്-38, സവാള -26, പാവക്ക-70 തുടങ്ങി എല്ലാ പച്ചക്കറി ഉല്പന്നങ്ങള്‍ക്കും ഒരാഴ്ചക്കിടെയാണ് വില കുതിച്ചുയര്‍ന്നത്. കൊറോണ ഭീതിയിലാണെങ്കിലും പലയിടത്തും വിപണി സജീവമായതും ടൗണുകളില്‍ തിരക്ക് ഉയര്‍ന്നതുമാണ് പെട്ടെന്ന് വിപണി ചലിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വരെ 30 രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 55 രൂപയായി. ഹാേള്‍സെയില്‍ മാര്‍ക്കറ്റ് 46ന് മുകളിലാണ്. സമീപജില്ലകളില്‍ നിന്നും ഏത്തക്ക എടുക്കാന്‍ വിപണിയില്‍ കച്ചവടക്കാരെത്തുന്നു. ഓണമായതോടെ സഹകരണ ഓണച്ചന്തകളും എത്തുന്നതോടെ വിപണി കൂടുതല്‍ സജീവമാകും.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ നേന്ത്രക്കായ ഉത്പാദിപ്പിക്കുന്നത് മാങ്കുളം, കൊന്നത്തടി, വാത്തി കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ്. ചിലയിടങ്ങളില്‍ കര്‍ഷക വിപണികളിലൂടെയാണ് വിപണനം. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കാണ് പച്ചക്കറി പ്രധാനമായി കയറ്റി വിടുന്നത്.
ശരാശരി 25 രൂപക്ക് കര്‍ഷകര്‍ വില്‍ക്കുന്ന ഈ പച്ചക്കറികള്‍ തമിഴ്‌നാട്ടിലെത്തി തിരികെ കേരളത്തിലെത്തുമ്പാേള്‍ വില 70, 80 രൂപയായി മാറുന്നു. ഹോര്‍ട്ടികോര്‍പ് കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതായി പറയുന്നൂ വെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. കര്‍ഷകരെ വിവേചനത്താേടെയാണ് ഹോര്‍ട്ടി ക്രോപ് അധികൃതര്‍ കാണുന്നതെന്ന ആരോപണവും കര്‍ഷകര്‍ക്കുണ്ട്.
വിത്ത്, വളം, സ്പ്രെയര്‍ എന്നിവ എത്തിക്കുന്നതില്‍ ക്യഷി വകുപ്പും പരാജയമാണ്. ഈ അവസരം തമിഴ്‌നാട്ടിലെ വ്യാപാരികള്‍ മുതലെടുക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കാറ്റിലും മഴയിലും വാഴകള്‍ നശിച്ചത് കര്‍ഷകന് തരിച്ചടിയായിട്ടുണ്ട്. വിവിധ പല വ്യഞ്ജന ഉല്പന്നങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: