കണ്ണൂര്‍: കോവിഡ് 19 രോഗത്തിനു പ്രതിരോധമരുന്ന് ഡിസംബറോടെ ലോകവിപണിയിലെത്തിക്കാനുള്ള പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മലയാളി. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പി.സി. നമ്പ്യാരെന്ന പുരുഷോത്തമന് സി. നമ്പ്യാര്‍.കോവിഡ് 19 വാക്സിന് ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
രാജ്യത്ത് 1000 രൂപയ്ക്കു വാക്സിന് ലഭ്യമാക്കുമെന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന് നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം.ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന് ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്സിന്റെ വ്യാവസായിക നിര്‍മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബറോടെ മരിന്ന് വിപണിയിലെത്തിക്കും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം-ഓക്സ്ഫഡ് വാക്സിന് പരീക്ഷിച്ചു തുടങ്ങി. മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു.
സെപ്റ്റംബര്‍ വരെ പ്രതിമാസം 50-60 ലക്ഷം ഡോസ് നിര്‍മിക്കും. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തും. പുണെയിലെ സിറം ക്യാംപസ് 110 ഏക്കറാണ്. രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂര്‍ണമായും കോവിഡ് വാക്സിന് നിര്‍മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനം
ചെറുകുന്ന് ഒതേയന്‍മാടം യുപി സ്കൂള്‍, ചെറുകുന്ന് ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പ്രശസ്തമായ പൂനെ സിംബയോസിസില്‍ നിന്ന് നിയമപഠനവും മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി സിംബയോസിസില്‍ എക്സ്പോര്‍ട്ട് മാനേജ്മെന്റ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം തുടര്‍ന്ന്, സിറം ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യയുടെ മേധാവിയായ ചുമതലയേല്‍ക്കുകയായിരുന്നു. 127 രാജ്യങ്ങളിലേക്ക് വിവിധ വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കള്‍ കൂടിയാണ്.
ലോകത്തെ സമാനതകളില്ലാത്ത രീതിയില്‍ ദുരിതത്തിലേക്ക് തളളിവിട്ട കോവിഡിനെ പിടിച്ചുകെട്ടാനുളള യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഒരു കണ്ണൂരുകാരനുമുണ്ടെന്ന് കണ്ണൂരുകാര്‍ക്ക് അഭിമാനമായിരിക്കുകയാണ്. ചെറുകുന്ന് ഒതയംമാടം സ്വദേശി വിജയ ലക്ഷ്മിയാണ് പുരുഷോത്തമന് നമ്പ്യാരുടെ ഭാര്യ. നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗായത്രി ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: