തിരുവനന്തപുരം: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഒരു സീറ്റ് പോലും കേരളത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം കിട്ടിയത് 26.35ലക്ഷം വോട്ടുകളാണ്. എന്‍ഡിഎയുടെ ഘടകകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ അത് മുപ്പത്തിരണ്ട് ലക്ഷത്തിനടുത്തുണ്ട്. അതുകൊണ്ട് സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ലന്നും ഓര്‍മപ്പെടുത്തലും മുന്നറിയിപ്പാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമല്ല. അതുകൊണ്ടുതന്നെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറെടുക്കാന്‍ സക്കീര്‍ നായിക്ക് ആഹ്വാനം ചെയ്തിരുന്നു. മുസ്ലിങ്ങള്‍ക്ക് ഇതിനെല്ലമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റൊരു സംസ്ഥാനത്തേയ്ക്ക് പോകാന്‍ സാധിക്കും. ഇതിന് പറ്റിയ ഏറ്റവും നല്ല സംസ്ഥാനം കേരളം ആണെന്നാണ് തനിക്ക് തോന്നുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ മൂന്ന് മത വിഭാഗങ്ങള്‍ക്കും കേരളത്തില്‍ തുല്യ പ്രാധാന്യമാണ് ഉള്ളത്. കേരളത്തിലെ ജനതയുടെ മൂന്നിലൊന്നാണ് ഓരോ മത വിഭാഗവും. അതിനാല്‍ ഇവിടെ നിന്നുകൊണ്ട് മുസ്ലിങ്ങള്‍ക്ക് സംഘടിക്കാന്‍ സാധിക്കും.
കേരളത്തില്‍ തീവ്ര സാമുദായിക ചിന്തയുള്ളവര്‍ കുറവാണ്. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗം കേരളമാണ്. ബോംബെയും, ഹൈദരാബാദും വര്‍ഗ്ഗീയത കുറവുള്ള സ്ഥലങ്ങളാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയത കൂടുതലാണെന്നും സക്കീര്‍ നായിക്ക് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ശോഭാ സുരേന്ദ്രന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: