തിരുവനന്തപുരം : കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമായ അഴിമതിക്ക് നേതൃത്വം നല്‍കുന്നത് ഇടത് സര്‍ക്കാരെന്ന് ഓ രാജേഗോപാല്‍ എംഎല്‍എ .
സ്വര്‍ണക്കടത്തിലെ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്.പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുസര്‍ക്കാര്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിനും കള്ളക്കടത്തും അഴിമതിക്കും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനതെ 14 ജില്ലാ കേന്ദ്രത്തിലും 140 ത് നിയോജക മണ്ഡലം തലത്തിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപവാസം അനുഷ്ഠിച്ചു.
ജനറല്‍ സെക്രട്ടറിമാരായ കെ.ഗണേശന് കോഴിക്കോടും, ശ്യാംരാജ് എറണാകുളത്തും ഉപവാസ സമരത്തിന് നേതൃത്വം നല്കി. തിരുവനന്തപുരം ഉപവാസ സമരം ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് നാരങ്ങാനീര് നല്‍കിക്കൊണ്ട് അവസാനിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കഷ്ണന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: