തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കായി യുണിടാക്കുമായി കരാറില്‍ ഏര്‍പ്പെട്ടത് യുഎഇ കോണ്‍സുലേറ്റാണ് റിപ്പോര്‍ട്ട്. പദ്ധതിക്കായി ആദ്യം റെഡ് ക്രസന്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരുമിച്ചാണ് കരാറില്‍ ഒപ്പുവെച്ചത്. പിന്നീട് നടത്തിപ്പിലേക്ക് എത്തിയപ്പോള്‍ യുണിടെക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലാണ് ധാരണയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോണ്‍സുലേറ്റ് നേരിട്ട് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2019 ജൂലൈ 31ന് ഒപ്പുവെച്ച കരാറില്‍ യുണിടാക് എംഡി ഈപ്പനും കോണ്‍സുലേറ്റ് ജനറലും തമ്മിലാണ് കരാറില്‍ ഒപ്പിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ധാരണാ പത്രത്തില്‍ റെഡ് ക്രസന്റ് മാത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ തന്നെ റെഡ് ക്രസന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുമെന്ന് പ്രതിപാദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നീട് ഉപകരാര്‍ നല്കിയപ്പോള് റെഡ് ക്രസന്റും സര്‍ക്കാരും ഇതില്‍ ഉള്‍പ്പെടാതിരിക്കുകയും കോണ്‍സുലേറ്റും ഒരു കമ്പനിയും തമ്മിലുള്ളതായി ഇത് മാറുകയും ചെയ്യുകയായിരുന്നു.
അതേസമയം കരാര്‍ സംബന്ധിച്ച ഒരു രേഖകളും പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരോ കോണ്‍സുലേറ്റോ ഇതുവരെ തയ്യാറായിട്ടില്ല. ലൈഫ് മിഷന് പദ്ധതിക്ക് യുഎഇ റെഡ്ക്രസന്റ് സഹായം സ്വീകരിച്ചതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിദേശ ഫണ്ട സ്വീകരിക്കണമെങ്കില്‍ കേന്ദ്ര അനുമതി വേണന്നിരിക്കേ ഇതൊന്നുമില്ലാതെയാണ് സംസ്ഥാനം 20 കോടിയുടെ ധനസഹായം സ്വീകരിച്ചത്.
മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാല്‍ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോള്‍ കേന്ദ്രം അറിഞ്ഞിരിക്കണം. റെഡ്ക്രസന്റിന് ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒപ്പം കരാര്‍ ഒപ്പിടാന്‍ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സര്‍ക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയില്‍ പറഞ്ഞിരുന്നോ എന്നും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: