ആലപ്പുഴ: ആലപ്പുഴ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണും. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാര്ക്കും കോവിഡ്. ചെയര്‍പേഴസണ്‍ ജ്യോതി മോള്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ മനോജ് കുമാര്‍, റസാഖ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്ന് നഗരസഭാ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോനും ഒരു വിഭാഗം കൗണ്‍സിലര്‍മാരും സ്വയം ക്വാറന്റൈനില്‍ പോയി. നഗരസഭാ ചെയര്‍മാനാണ് കോവിഡ് പോസിറ്റീവ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ നഗരത്തില്‍ ആശങ്ക വര്‍ദ്ധിച്ചു.
വൈസ് ചെയര്‍പേഴ്സണും, സ്റ്റാ.കമ്മറ്റി ചെയര്മാന്മാരും അടുത്ത ദിവസങ്ങളില്‍ നിരവധി പൊതുപരിപാടികളിലാണ് പങ്കെടുത്തത്. സപ്ലൈകോയുടെ ഓണം വിപണനമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ പങ്കെടുത്തിരുന്നു. എംപി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് ചടങ്ങിലുണ്ടായിരുന്നത്. ഇവരെല്ലാം നിരീക്ഷണത്തിലാകേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും, രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരും നിരീക്ഷണത്തില്‍ പോകണമെന്ന് ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: