കൊച്ചി: ടൊയോട്ടയുടെ ഏറ്റവും പുതിയ എസ്യുവിയായ ‘ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍’ ബുക്കിങ് ആരംഭിച്ചു. ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ ആദ്യ വാഹനമാണിത്. 11000രൂപയാണ് ബുക്കിങ് നിരക്ക്. ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയോ www.toyotabharat.com എന്ന വെബ്സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം.
1.5 ലിറ്റര്‍ കെ സീരീസ് ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്ജിന് കരുത്തേകുന്ന അര്‍ബന്‍ ക്രൂസര്‍, മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് ലഭ്യമാണ്. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ മികച്ച ഇന്ധന ക്ഷമതക്കായി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനേറേറ്ററോടു (ഐഎസ്ജി)കൂടിയ നൂതന ലിയോണ്‍ ബാറ്ററി ഇതിന്റെ പ്രത്യേകതയാണ്. സ്മാര്‍ട്ട് എന്‍ട്രിയോടുകൂടിയ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് /സ്റ്റോപ്പ്, ഓട്ടോ എസി എന്നീ സാങ്കേതിക സവിശേഷതകളും അര്‍ബന്‍ ക്രൂസറിലുണ്ട്.
ആകര്‍ഷകവും ഗാഭീരതയും നല്കുന്ന ഫ്രണ്ട് ഗ്രില്‍, മികച്ച ദീര്‍ഘ കാഴ്ച്ച പ്രദാനം ചെയ്യുന്ന ട്രാപെസോഡിയല് ഫോഗ് ലാംപ് ഡിസൈന്‍ എന്നിവയും വാഹനത്തിന് മികച്ച രൂപഭംഗിയേകുന്നു. ഡ്യൂവല്‍ ചേമ്പര്‍ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍, ഡ്യൂവല്‍ ഫംഗ്ഷന് എല്‍ഇഡി ആര്‍എല്‍ ഇന്ഡികേറ്റേര്സ്, ഇലക്ട്രോക്രോമിക് ഐആര്‍വിഎം റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്ട്രോള്, ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീന്‍ ഓഡിയോ, ഡ്യൂവല്‍ ടോണ്‍ ഡാര്‍ക്ക് ബ്രൗണ്‍ നിറമാര്‍ന്ന വിശാലമായ പ്രീമിയം ഇന്റീരിയര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളും അര്‍ബന്‍ ക്രൂയിസറിനെ ഈ ശ്രേണിയില്‍ വ്യത്യസ്തമാക്കും.
പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനും 3വര്‍ഷത്തെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന്റെ വാറണ്ടി, ഇഎം60 എക്സ്പ്രസ് സേവനം, വാറന്റി എക്സ്റ്റന്‍ഷന്‍, വാട്ട്സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ പോലുള്ള മറ്റ് സേവനങ്ങള്‍ എന്നിവയും ടൊയോട്ട സംയോജിപ്പിച്ചിരിക്കുന്നു.
ഒരു കോംപാക്റ്റ് എസ്യുവിയില് നിന്ന് യുവ ഉപയോക്താക്കള്‍ അന്വേഷിക്കുന്നതെല്ലാം വാഗ്ദാനം ചെയ്യുന്നതിന് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് സാധിക്കുമെന്ന് ടി.കെ.എം സെയില്‍സ് ആന്റ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. നവീന്‍ സോണി പറഞ്ഞു.
സ്റ്റൈലില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഒരു അര്‍ബന്‍ സ്റ്റാന്‍ഡ് ഔട്ട് അപ്പീല്‍ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ടൊയോട്ട എസ്യുവി സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന ഒരു കൂട്ടം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനും ആഗോള നിലവാരത്തിലുള്ള ഞങ്ങളുടെ വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഞങ്ങള്‍ കാത്തിരിക്കുകയാണ്’ അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: