ഇടുക്കി : മറയൂരില്‍ ചന്ദനമരങ്ങള്‍ മോഷ്ടിക്കാനെത്തിയ സംഘത്തിന്റെ വെടിവെപ്പില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. പാളപ്പെട്ടി ആദിവാസികുടിയിലെ ചന്ദ്രിക കണ്ണനാണ്(34) വെടിയേറ്റ് മരിച്ചത്. വനത്തിന് കാവല്‍ നിന്നവരെ ലക്ഷ്യമിട്ടുള്ള വെടിവെപ്പിലാണ് ചന്ദ്രിക കൊല്ലപ്പെട്ടത്.
ചന്ദ്രികയുടെ സഹോദരിയുടെ മകന്‍ കാളിയപ്പനാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് വനപാലകര്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായി ഇവര്‍ സംഘം ചേര്‍ന്ന് എത്തുകയായിരുന്നു.
കൃഷിയിടത്തില്‍ കാവല്‍ നിന്നിരുന്ന ചന്ദ്രിക മോഷണ വിവരം വെളിപ്പെടുത്തിയെന്ന വിരോധത്തില്‍ ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസിന്റെ അറസ്റ്റിലായിട്ടുണ്ട് കാളിയപ്പനെ കൂടാതെ മാധവന്‍ മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്.
വെടിയുടെ ശബ്ദം കേട്ട് പ്രദേശത്തേയ്‌ക്ക് എത്തിയ നാട്ടുകാരാണ് പ്രതികളെ കെട്ടിയിട്ട് പോലീസിനെ ഏല്‍പ്പിച്ചത്. അതേസമയം മൂന്നംഗ സംഘം പിടിയിലായതോടെ മറയൂര്‍ കേന്ദ്രീകരിച്ചുള്ള ചന്ദനക്കടത്ത് സംഘത്തെ കുറിച്ചുള്ള വിശദ വിവിരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: