Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദിയും ഇംഗ്ലീഷും സിപിഎമ്മുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും മനസിലാകുന്നില്ല; വിമാനത്താവള വിഷയത്തില്‍ മലയാളത്തില്‍ വിശദീകരിച്ച് ഹര്‍ദീപ് സിങ് പുരി

കേന്ദ്രമന്ത്രി സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. മലയാളി അല്ലാത്ത ഒരു കേന്ദ്രമന്ത്രി ഒരു വിഷയത്തില്‍ ഇത്ര വിശദമായി മലയാളത്തില്‍ കാര്യങ്ങള്‍ വിവരിക്കുന്നത് ആദ്യമായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 11:34 am IST
in Kerala

ന്യൂദല്‍ഹി: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് നിയമപരമായ ടെണ്ടറിലൂടെ സ്വന്തമാക്കിയ വിഷയത്തില്‍ രാഷ്‌ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന സിപിഎമ്മുകാരേയും കോണ്‍ഗ്രസുകാരേയും പരോക്ഷമായി പരിഹസിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. കേരളത്തിലെ വിമാനത്താവളങ്ങളുടെ ചരിത്രവും പിപിപി മോഡലും ഉള്‍പ്പെടെ കാര്യങ്ങള്‍ മലയാളത്തില്‍ വിശദീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. മലയാളി അല്ലാത്ത ഒരു കേന്ദ്രമന്ത്രി ഒരു വിഷയത്തില്‍ ഇത്ര വിശദമായി മലയാളത്തില്‍ കാര്യങ്ങള്‍ വിവരിക്കുന്നത് ആദ്യമായാണ്.  

കേരള സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സര്‍ക്കാരിന്റെ Bid ഏറ്റവും കൂടിയ Bid ന്റെ 10% ന് ഉള്ളിലാണെങ്കില്‍) ഉം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. പക്ഷെ കേരള സര്‍ക്കാരിന്റെ Bid 19.64% കുറവായിരുന്നെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത PPP അടിസ്ഥാനത്തിലുള്ള എയർ പോർട്ട് CIAL കൊച്ചിയിലാണ് ഉയർന്നു വന്നത്.

വർഷം1.3 കോടി passenger capacity ഉള്ള CIAL, 2019- 20 വർഷം COVID-19 നു മുമ്പുള്ള കാലയളവു കണക്കിൽ എടുത്താൽ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ PPP സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. യഥാർത്ഥത്തിൽ കൊച്ചി എയർപോർട്ടിന്റെ ശിലാസ്ഥാപനം 1994 ലെ UDF ഭരണകാലത്തും ഉദ്ഘാടനം 1999ൽ LDF ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് PPP മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്‌ട്രീയ പാർട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയർപോർട്ടിന്റെ PPP മോഡലിനെ എതിർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെയും മുംബൈയിലേയും എയർപോർട്ടുകൾ 2006-07 ൽ PPP മോഡൽ ആക്കിയത് കോൺഗ്രസ്സിന്റെ UPA സർക്കാരാണ്. അതുമായി തുലനം ചെയ്താൽ ഇപ്പോൾ കൈമാറ്റപ്പെടുന്ന ആറ് എയർപോർട്ടുകൾ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തിൽതാഴെ യാത്രക്കാരെ മാത്രമാണ്.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിന്റെ Bid ഏറ്റവും കൂടിയ Bid ന്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിന്റെ Bid 19.64% കുറവായിരുന്നു.

അതിനു ശേഷം അവർ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹർജി 2019 ഡിസംബറിൽ നിരസിക്കപ്പെടുകയും ചെയതു. ഹർജിക്കാർ പിന്നീട് ബഹു. സുപ്രീം കോടതിയിൽ SLP ഫയൽ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ Stay നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ writ petition ന്റെ ഫലത്തിന്റെയും Concessionaire കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ എയർപോർട്ട് സ്വകാര്യവത്ക്കരണം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്.

നിയമ നടപടിയിൽ ഹർജിക്കാർ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കിൽ Concessionaire എയർപോർട്ട് കൈവശാവകാശം AAIക്കു തന്നെ കൈ മാറുന്നതായിരിക്കും. AAI ക്കു നൽകിയ തുകയും കൂടുതലായി മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ അതും അവർക്ക് തിരിച്ചു നൽകേണ്ടതായിരിക്കും.

AAI ൽ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപെടാവുന്നതല്ല. അല്ലെങ്കിലും ഈ എയർപോർട്ടുകൾ 50 വർഷത്തെ പാട്ട കാലാവധിക്കു ശേഷം AAI ക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്.

ഇതിനും പുറമേ Customs, Security, Immigration, Plant & Animal Quarantine, Health Services, Communication & Navigation Surveillance/Air Traffic Management Services മുതലായ പരമാധികാരങ്ങൾ തുടർന്നും സർക്കാർ ഏജൻസികൾക്ക് തന്നെ നൽകുന്നതായിരിക്കും.

Tags: ministerഅദാനി ഗ്രൂപ്പ്എയര്‍പോര്‍ട്ട്ഫെയ്സ്ബുക്ക്സിവില്‍ എവിയേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.