കല്‍പ്പറ്റ: വയനാട്ടില്‍ കുട്ടികളുടെ ആത്മഹത്യകളുടെ എണ്ണം പെരുകുന്നു. 2019നെ അപേക്ഷിച്ച് 2020ല്‍ ആത്മഹത്യകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 18 ആയി. ആത്മഹത്യ പ്രവണത തടയുന്നതിനായി ചൈല്‍ഡ് ലൈനും പോലീസും.
15 വയസിന് താഴെയുള്ളവരാണ് ഇവരെല്ലാം. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം 2019 ല്‍ 6 കുട്ടികളാണെങ്കില്‍ 2020ല്‍ അത് നേരെ ഇരട്ടിയായി 12 എത്തി നില്ക്കുന്നു. കൊവിഡ് പശ്ചാതലം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ഏറിയതു തന്നെയാണ്. മാനന്തവാടിയില്‍ തന്നെ അടുത്ത കാലത്തായി രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
മൊബെല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗവും കൊവിഡ് കാലത്തെ പിരിമുറുക്കവുമെല്ലാം ആത്മഹത്യയിലേക്കുള്ള പ്രേരണ ഏറിവരികയാണ്. കൊവിഡും ലോക്ക് ഡൗണുമെല്ലാം മാനസിക ഉല്ലാസങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ വീടുകളില്‍ ഒതുങ്ങി കഴിയേണ്ട അവസ്ഥ അവരുടെ മാനസിക പിരിമുറുക്കം കൂട്ടുകയും ചെയ്യുന്നതായാണ് വിലയിരുത്താന്‍ കഴിയുക. വിഷയത്തില്‍ ചൈല്‍ഡ് ലൈനും പോലീസും ഇടപ്പെട്ടു കഴിഞ്ഞു.
ഓഗസ്റ്റ് 25ന് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട് അതാത് പഞ്ചായത്തുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ഓണ്‍ ചര്‍ച്ച നടത്തി പ്രതിവിധികള്‍ കണ്ടെത്താനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം. പോലീസും ആത്മഹത്യ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനെ തടയിടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠിക്കാന്‍ തന്നെയാണ് തീരുമാനം. എന്തായാലും കുട്ടികളിലെ ആത്മഹത്യ ഏറി വരുന്ന സാഹചര്യത്തില്‍ തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചെ മതിയാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: