ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒറ്റയ്ക്ക് ചാവേറാക്രമണത്തിന് തയാറെടുത്ത ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തു പോലീസ്. വടക്കന്‍ ദില്ലിയില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് അബ്ദുള്‍ യൂസഫിന് പിടിച്ചത്. റെയ്ഡിനെത്തുന്നത് കണ്ടു പോലീസ് സംഘത്തിനു നേരേ ഇയാള്‍ മൂന്നു തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് അബ്ദുള്‍ യൂസഫിനെ പിടികൂടാനായത്. ഭീകരനില്‍ നിന്ന് രണ്ടു കിലോ ഐഇഡി (ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍) കളും ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരനെ തേടിയെത്തിയത്. ഏറ്റമുട്ടലിന് ശേഷം കരോള്‍ ബാഗിനു ദൗള കൗനും ഇടയിലുള്ള റിഡ്ജ് റോഡിലേക്ക് ഓടിരക്ഷപ്പെട്ടഭീകരനെ പോലീസ് സംഘം കീഴടക്കുകയായിരുന്നു. ഇയാള്‍ക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ച നല്കിയ സംഘത്തെ പോലീസ് തെരയുകയാണ്. ദല്‍ഹിയില്‍ ഉടന്‍ തന്നെ സ്ഫോടനം നടത്താനാണ് ഇയാള്‍ തയാറെടുത്തത്. അതിനു മണിക്കൂറുകള്‍ മുന്‍പാണ് ഐഎസ് ഭീകരന് അറസ്റ്റിലാകുന്നത്. സിറിയ, പാക്കിസ്ഥാന് എന്നിവടങ്ങളിലെ ഐഎസ് ഭീകരരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: