ആലപ്പുഴ: കോവിഡ് രോഗിയായ ഗര്‍ഭിണിക്ക് മരുന്ന് മാറി നല്‍കിയതായും ഭര്‍ത്താവിന്റെയും അമ്മയുടേയും കോവിഡ് പരിശോധനാഫലം തെറ്റിയതായും ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ സ്വദേശിനിയായ യുവതിക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദുരനുഭവമുണ്ടായത്. രോഗ മുക്തയായ ശേഷം യുവതി സമൂഹ മാദ്ധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ടിനാണ് യുവതിയെ കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14 ദിവസത്തെ ഐസൊലേഷന്‍ കഴിഞ്ഞ് ഇന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്തു.
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ തനിക്ക് ഉണ്ടായിരുന്നില്ല ഏറ്റവും വലിയ പ്രതിസന്ധി ഞാന്‍ അഞ്ചു മാസം ഗര്‍ഭിണി യായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അയണ്‍, കാല്‍സിയം ഗുളികകള്‍ ദിവസവും കഴിക്കുന്നുണ്ടായിരുന്നു. 11ന് ഉച്ചകഴിഞ്ഞു പിപിഇ കിറ്റ് ധരിച്ച നഴ്സ് വന്ന് ഇന്നത്തെ രാത്രിലേക്കുള്ള ഗുളികകള്‍ എന്ന് പറഞ്ഞ് ഒരു കടലാസ് പൊതി കൊണ്ടുവച്ചു. അത് രാത്രിയില്‍ ഞാന്‍ കഴിക്കാന്‍ എടുത്തപ്പോള്‍ രഹീിമ്വലുമാ എന്ന് പറയുന്ന ചുഴലിയുടെ ഗുളികയും അല്‍പ്രാസ് എന്ന് പറയുന്ന ഗുളികയും ആയിരുന്നു.
ഞാന്‍ ഒരു ഫാര്‍മസിസ്റ്റ് ആയതുകൊണ്ടും ഇവ കണ്ടു പരിചയം ഉള്ളതു കൊണ്ടും മാത്രം കഴിച്ചില്ല. ഡ്യൂട്ടി നഴ്സിനെ അറിയിക്കുകയും പിറ്റേദിവസം മരുന്ന് മാറി പോയതാണെന്ന് എന്നോട് വന്നു പറയുകയും ചെയ്തു. ഞാന്‍ കഴിക്കാഞ്ഞത് കൊണ്ട് എനിക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല, മറിച്ച് മറ്റൊരാള്‍ക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കില്‍ മരുന്ന് മാറി പോയി സോറി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇതുപോലെ ആരും അറിയാതെ പോകുന്ന എത്ര എത്ര സംഭവങ്ങള്‍ നടക്കുന്നുണ്ടാവും..
അത്കഴിഞ്ഞ 13ന് എന്റെ ഭര്‍ത്താവിനെയും അമ്മയെയും കോവിഡ് സ്ഥിരീകരിച് കായംകുളം ഹോസ്പിറ്റലില്‍ കൊണ്ടുപോയി. 15ന് ഒരു ഫോണ്‍കാള്‍ വരുന്നു ഭര്‍ത്താവിന്റെ റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു എന്ന്. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ചു നിന്നുപോയ അവസ്ഥ ആയിരുന്നു അത്, ഇങ്ങനെ റിസള്‍ട്ട് തോന്നും പോലെ പറഞ്ഞാല്‍ നമ്മള് എന്ത് വിശ്വസിച്ചാണ് ഇവരുടെ ഒരു ഫോണ്‍കോളിന്റെ ബലത്തില്‍ മാത്രം നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്‍ നിന്നും ഒറ്റപെട്ടു കോവിഡ് സെന്ററിലോട്ട് പോകുക..? യുവതി ചോദിക്കുന്നു. ഗൈനക്കോളജി ഡോക്ടര്‍മാരില്‍ നിന്ന് ദുരനുഭവം ഉണ്ടായതായും യുവതി വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: