തിരുവനന്തപുരം: റെഡ് ക്രസന്റുമായുള്ള കരാറില്‍ യാതൊരു പങ്കുമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൂര്‍ണമായും കളവാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുണിടാക്കിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ലൈഫ്മിഷന് സിഇഒ യു.വി. ജോസ് ദുബായ് റെഡ്ക്രസന്റിന് അയച്ച കത്താണ് പുറത്തുവന്നത്.
റെഡ്ക്രസന്റുമായി ചേര്‍ന്നുള്ള ലൈഫ് മിഷന് പദ്ധതിയിലെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അറിയാമായിരുന്നുവെന്ന് ജന്മഭൂമി തെളിവുകള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുണിടാക്കുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
2019 ജൂലൈ 11-നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റെഡ്ക്രസന്റും ലൈഫ് മിഷനും ധാരണാപത്രം ഒപ്പിട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 17നും 22 നും യുണിടാക് കമ്പനി ലൈഫ് മിഷനുമായി ഇ – മെയില്‍ വഴി ബന്ധപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ~ാറ്റിന്റെ രൂപരേഖ ആഗസ്റ്റ് 22ന് ലൈഫ് മിഷന് കൈമാറി.
ഈ രൂപരേഖ പരിശോധിച്ചശേഷം അതുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിച്ച് റെഡ്ക്രസന്റിന് ലൈഫ് മിഷന് നല്കിയ കത്താണ് പുറത്ത് വന്നത്. റെഡ്ക്രസന്റ് ജനറല്‍ സെക്രട്ടറിക്കയച്ച കത്തിന്റെ പകര്‍പ്പ് ലൈഫ് മിഷന് യുണിടാക്കിനും നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നാലുകോടി രൂപ കമ്മീഷന് നല്‍കിയെന്ന് യുണിടാക് കമ്പനിയുടമ വെളിപ്പെടുത്തിയതോടെയാണ് ലൈഫ് പദ്ധതിയിലെ അഴിമതി പുറത്തുവരുന്നത്. ~ാറ്റ് നിര്‍മ്മാണത്തിന് കരാറേറ്റെടുത്ത യുണിടാക്കുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം. എന്നാല്‍ 2019 ജൂലൈ 11-ന് റെഡ്ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. 20 കോടി രൂപക്ക് വടക്കാഞ്ചേരിയില്‍ ~ാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനല്കുമെന്നായിരുന്നു കരാര്‍. ഇതനുസരിച്ചാണ് റെഡ്ക്രസന്റ് കരാര്‍ നല്‍കിയത്. അതില്‍ സര്‍ക്കാരിന് ബന്ധമില്ല. കരാറില്‍ കമ്മിഷന് ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കില്ല എന്നൊക്കെയായിരുന്നു ഇതുവരെയുള്ള വിശദീകരണം. ഈ കത്തോടെ കരാര്‍ നല്‍കിയതടക്കം യുണിടാക്കിന്റെ എല്ലാ ഇടപാടുകളും സര്‍ക്കാരിന് അറിയാമെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: