ന്യൂദല്‍ഹി : കൊറോണ വൈറസ് പരിശോധനയ്‌ക്കായുള്ള സാമ്പിളെടുക്കാന്‍ ദല്‍ഹി എയിംസില്‍ പുതിയ രീതി. വെള്ളം വായില്‍ നിറച്ചശേഷം ഇനി മുതല്‍ അത് പരിശോധിച്ചാല്‍ മതിയാകും. ഇത് സ്രവം എടുക്കുമ്പോഴുള്ള രോഗ വ്യാപന സാധ്യതയും കുറയ്‌ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹി എയിംസിലെ 50 രോഗികളില്‍ പരിശോധിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമല്ലാത്ത രോഗികളുടെ സ്രവ സാമ്പിള്‍ ഇനിമുതല്‍ ഇങ്ങനെയാകും എടുക്കുകയെന്നും ഐസിഎംആര്‍ അറിയിച്ചു.
അതിനിടെ കൊറോണ വൈറസ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വാക്‌സിന്‍ വിപണിയില്‍ ലഭ്യമായാല്‍ ഉടന്‍ 50 ലക്ഷത്തോളം എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സൈനികര്‍ക്കും, ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കും ആയിരിക്കും ആദ്യം വാക്‌സിനേഷന്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: