തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം തടയാന്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ നീക്കം. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര തീരുമാനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ശ്രമം. സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചതും കേന്ദ്രവുമായി സഹകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ്.
വിമാനത്താവള നടത്തിപ്പ് പൊതു സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ച സമയത്തു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്ര നടപടി പൊതുതാല്‍പ്പര്യത്തിന് എതിരാണെന്ന വാദമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ഇതില്‍ കഴമ്പില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യം വന്ന കോടതി, തങ്ങളുടെ തീരുമാനത്തിന് കാക്കേണ്ട, സര്‍ക്കാരിന് തീരമാനമെടുക്കാം എന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ വാദം മണ്ടത്തരമാണെന്ന് അന്നേ വിമര്‍ശനവും ഉയര്‍ന്നു. അദാനി ഗ്രൂപ്പ് രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ വാദം ശരിവച്ചാല്‍ അവിടെയും പൊതു താല്‍പ്പര്യത്തിന് എതിരാകേണ്ടതല്ലേ എന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിമാനത്താവള വികസനം അട്ടിമറിച്ച് നഗരത്തിന്റെ വളര്‍ച്ച തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരം നിവാസികളുടെ സോഷ്യല്‍ മീഡിയോ ഗ്രൂപ്പുകളില്‍ വിമാനത്താവളത്തെ പിപിപി ആക്കുന്നതിനെ അനുകൂലിച്ച് ഹാഷ്ടാഗ്, പ്രൊഫൈല്‍ പിക്ചര്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്.
1970 ല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിച്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം ഇന്നും എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിനു പിന്നില്‍. 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് നല്‍കിയാലേ വികസനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. പ്രാദേശിക പ്രശ്നങ്ങളാല്‍ സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കേന്ദ്രത്തിനെതിരെ കോലാഹലമുണ്ടാക്കുന്ന, നേതാക്കളെല്ലാം ആഴ്ചയ്ക്ക് അമ്പതു വട്ടം ദല്‍ഹിക്കു പറക്കുന്നവരാണ്. കെഎസ്ആര്‍ടിസി ബസ് വിവിധ സ്റ്റാന്‍ഡുകളില്‍ കയറുന്നതു പോലെ തിരുവനന്തപുരത്തുനിന്നുള്ള വിമാനം പല വിമാനത്താവളത്തിലും ഇറങ്ങിയാണ് ദല്‍ഹിയില്‍ എത്തുന്നതെന്നും സമയ നഷ്ടം ഉണ്ടാകുന്നെന്നാണ് ഇവരുടെ പരാതി. അദാനിയുടെ വരവോടെ ഇതിനു മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍ പരസ്യമായി സമ്മതിക്കുന്നു.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ച് വികസിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന വികസനം ചര്‍ച്ച ചെയ്യാന്‍ നിരവധി കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചപ്പോള്‍ പ്രധാന ചര്‍ച്ചയായത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അപര്യാപ്തതയാണ്. നിസ്സാന്റെ ഹബ്ബ് ടെക്നോപാര്‍ക്കില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയുടെ വ്യവസായ ഉപദേശകരില്‍ ഒരാളായ ടോണി തോമസും പറയുന്നു കേന്ദ്രതീരുമാനം നല്ലതെന്ന്. തിരുവനന്തപുരത്ത് നിന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കുറഞ്ഞതോടെ നിസാന്‍ ഹബ്ബ് വിടവാങ്ങാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: