കേപ്ടൗണ്‍: രണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. കളിക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടട്ടില്ല. സാംസ്കാരിക ക്യാമ്പില്‍ പങ്കെടുത്ത രാജ്യത്തെ മുപ്പത് ഒന്നാം നിര കളിക്കാരില്‍ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത്തെ മകന് ജനിച്ചതിനെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസ് ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ചയാണ് അഞ്ചുദിന സാംസ്കാരിക ക്യാമ്പ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: