കൊച്ചി: നയതന്ത്ര പാഴ്സല്‍ വിഷയത്തിലടക്കം ഉത്തരം മുട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ആദ്യമൊക്കെ തന്നെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും, തികച്ചും ദുര്‍ബലമെങ്കിലും ചില വാദഗതികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്ന പഴയ സിമി നേതാവിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മിണ്ടാട്ടമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യായീകരണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലാണ് ജലീല്‍. എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം അധികം വൈകാതെ മന്ത്രിയിലേക്ക് എത്തുമെന്നാണ് സൂചന.
യുഎഇയില്‍ നിന്ന്, ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, സഹായം കൈപ്പറ്റിയതും ദുരൂഹമായ കുറേ കെട്ടുകള്‍ വാങ്ങിയതും വിവാദമായപ്പോള്‍ അവ സക്കാത്താണെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും മറുപടി നല്കി. ഈ വാദങ്ങള്‍ പൊളിഞ്ഞപ്പോള്‍ നയതന്ത്ര വഴിയില്‍ വാങ്ങിയത് ഖുറാനാണെന്നായി. ഈ വാദവും പൊളിഞ്ഞു. ഖുറാന് മാത്രമല്ല യുഎഇയില്‍ നിന്ന് ജലീലിന് നൂറുകണക്കിന് ബണ്ടിലുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇവയുടെ ഉള്ളിലെന്തെന്നെ് ദുരൂഹമാണെന്നും തെളിഞ്ഞു. ഇവയില്‍ സ്വര്‍ണമായിരുന്നുവെന്നും ചിലതില്‍ രാജ്യവിരുദ്ധ ലഘുലേഖകളുണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളും സംശയങ്ങളും ശക്തമായി. ഇത്രയും പുറത്തുവന്നതോടെ ജലീല്‍ പിന്നെ മിണ്ടിയിട്ടില്ല.
യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലുകള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയോടും കസ്റ്റംസിനോടും ഔദ്യോഗികമായി വിശദീകരിച്ചതോടെ ജലീലിന്റെ പേരില്‍ സി ആപ്ട് വഴി കടത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമായി. ജലീല്‍ നടത്തിയത് കള്ളക്കടത്താണെന്ന് തെളിഞ്ഞു. ഇതോടെ ജലീലിന് ദുര്‍ബലമായ ന്യായീകരണത്തിനു പോലും വഴിയില്ലാതെയായി. കള്ളക്കടത്തു സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ജലീലിന്റെ മേല്‍ കുരുക്ക് മുറുകുമെന്ന് ഉറപ്പ്.
കള്ളക്കടത്തു വിഷയം ഇവിടം വരെയെത്തിയതോടെ ജലീല്‍ നാലഞ്ചു സുപ്രധാന കാര്യങ്ങളില്‍ ഇനി വിശദീകരണം നല്‍കേണ്ടിവരും. നയതന്ത്ര പാഴ്സലുകളായി വന്നതും സി ആപ്ട് വഴി കടത്തിയതും എന്തൊക്കെ? ഇവ ആര്‍ക്കു വേണ്ടിയായിരുന്നു? ഇതിന്റെ ലക്ഷ്യമെന്ത്? ഇവ നിയമാനുസൃതമല്ലാതെ എങ്ങനെയാണ് തിരുവനന്തപു രത്തേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും കടത്തിയത്? ഈ ഇടപാടുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്കെന്ത്? മന്ത്രിയെന്ന നിലയ്ക്കുള്ള ഔദ്യോഗിക അധികാരം ദുര്‍വിനിേയാഗം ചെയ്തും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും നടത്തിയ കള്ളക്കടത്തുകള്‍ക്കു പിന്നിലുള്ളവര്‍ ആരൊക്കെ?
സ്വപ്ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: