മലപ്പുറം: മലയാളം സര്‍വകലാശാലയ്ക്കായി ഭൂമിവാങ്ങിയതില്‍ മന്ത്രി കെ.ടി. ജലീല്‍ അഴിമതി നടത്തിയതായി ആരോപണം. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ഏറ്റെടുത്തതായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മലയാളം സര്‍വകലാശാലയ്ക്കായി ഏറ്റെടുത്ത ഭൂമി സിആര്‍ സെഡ് സോണ്‍ മൂന്നില്‍ പെടുന്നവയാണെന്നും ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ട്. ഈഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കെ.ടി. ജലീല്‍ ഇടപെട്ടാണ് ഈ ഭൂമിക്ക് വേണ്ടി പണം അനുവദിച്ചത്.
16 കോടി 63 ലക്ഷം രൂപ വില നിശ്ചയിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒന്‍പത് കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു. ബാക്കി തുക കൂടി അനുവദിക്കുന്നതിനായി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൈബ്യൂണലിന്റെ ഉ്ത്തരവ് മറച്ചുവെച്ചുകൊണ്ടാണ് ബാക്കി പണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നത്.
ഒരുതരത്തിലുള്ള നിര്‍മാണങ്ങള്‍ക്കും പറ്റാത്ത ഭൂമി വന്‍ വിലകൊടുത്ത് മലയാളം സര്‍വകലാശാലയ്ക്കായി ഏറ്റെടുത്തത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്റെയും താനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ലില്ലീസ് ഗഫൂറിന്റെയും ബന്ധുക്കളുടെ ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും പി.കെ. ഫിറോസ് അറിയിച്ചു.
മലയാളം സര്‍വ്വകലാശാലയ്ക്കായി ഇത്തരത്തിലുള്ള ഭൂമി ഏറ്റെടുത്തതില്‍ സിപിഎമ്മും കെ.ടി. ജലീലും എത്ര രൂപ കൈക്കലാക്കിയെന്ന് വ്യക്തമാക്കണം. ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: