റിയാദ്: കാശ്മീര്‍ വിഷയത്തില്‍ നടത്തിയ ഭീഷണിയില്‍ മാപ്പപേക്ഷയുമായി സൗദിയില്‍ എത്തിയ പാകിസ്താന് കനത്ത തിരിച്ചടി. മാപ്പുപറയാന്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൗദിയിലെത്തിയിട്ടും കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തയ്യാറായില്ല.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസി പിളര്‍ക്കുമെന്ന് പാക്കിസ്ഥാന് ഭീഷണിമുഴക്കി. സൗദി നേതൃത്വം നല്കുന്ന സംഘടനക്കെതിരെ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിച്ചിരുന്നു.
ഭീഷണിയെ തുടര്‍ന്ന് പാകിസ്താനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്ഥാന് വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.
റിയാദിന് ആധിപത്യമുള്ള ഒഐസി പിളര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലീം രാജ്യങ്ങള്‍ ആര്‍ക്കും കീഴ്പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നല്‍കാനാണ് വായ്പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിര്‍ത്തിയത്. ഇതേ തുടര്‍ന്നാണ് മാപ്പ് പറയാന്‍ പാക് സൈനിക മേധാവി നേരിട്ട് സൗദിയില്‍ എത്തിയത്.
ബജ്വയ്ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറല്‍ ഫയിസ് ഹമീദും മാപ്പ് പറയാന്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരെയും കാണില്ലെന്ന നിലപാടാണ് സൗദി കിരീടാവകാശി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: