തിരുവനന്തപുരം: തിരുവന്തപുരം വിമാനത്താവളത്തില്‍ കൈയ്യിട്ടുവാരാന്‍ കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് കേരള സര്‍ക്കാരിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധപൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവുചെലവു കണക്കുകള്‍ സിഎ.ജി ഓഡിറ്റിനുവിധേയമാക്കണമെന്ന് പറഞ്ഞപ്പോള്‍ അത് സ്വകാര്യവിമാനത്താവളമാണെന്ന് പറഞ്ഞ് നിഷേധിച്ചവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഹാന്‍ഡ്‌ലിംഗ് അദാനിക്കു നല്‍കിയതിനെതിരെ വാളെടുക്കുന്നതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാരിനും ജനങ്ങള്‍ക്കും ലാഭമുള്ള നിലയിലാണ് സര്‍ക്കാര്‍ ടെന്‍ഡര്‍ അംഗീകരിച്ചത്. സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ ഊരാളുങ്കലിനും പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിനും കെപിഎംജി ക്കും തീരെഴുതുന്ന സിപിഎം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറും അതുപോലെയാണെന്ന് സംശയിക്കുന്നതില്‍ അത്ഭുതമില്ല.
സി ഡിറ്റും കെല്‍ട്രോണുമുണ്ടായിട്ടും സ്പ്രിംക്‌ളറിന് ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കരാറുണ്ടാക്കിയ വിപ്ലവകാരികളാണ് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍മാരെപ്പോലെ വാചകമടിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ചാരിത്ര്യപ്രസംഗം ആദ്യം മന്‍മോഹന്‍ജിയോടാണ് പറയേണ്ടത്. ആരാണ് ഈ ഏര്‍പ്പാട് ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം പറയും.
സര്‍വ്വ കക്ഷിയോഗം വിളിക്കുന്നവര്‍ ഇക്കാര്യത്തില്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധനയ്‌ക്കു തയ്യാറുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. കള്ളക്കടത്തും ഹവാലയും നിര്‍ബാധം നടത്തുന്നവരുടെ കയ്യില്‍നിന്ന് തിരുവനന്തപുരത്തെയും കരിപ്പൂരിലേയും കാര്‍ഗോ ഹാന്‍ഡ്‌ലിംഗ് ആദ്യം എടുത്തുമാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപിയെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: