ഇടുക്കി: ഒരിടവേളക്ക് ശേഷം ജില്ലയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ശരാശരി 30ന് താഴെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം. ഇന്നലെ ജില്ലയില്‍ 63 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ 64 എന്നാണ് കണക്ക് വന്നതെങ്കിലും ഒരാളുടെ പേര് രണ്ട് പ്രാവശ്യം വന്നിട്ടുണ്ട്.
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1369 ആയി ഉയര്‍ന്നു. 311 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതര ജില്ലകളില്‍ കോട്ടയം-5, എറണാകുളം-7, തൃശൂര്‍-1, മലപ്പുറം-1 വീതം ചികിത്സയിലുള്ളത്. എറണാകുളം ജില്ലക്കാരായ രണ്ട് പേര്‍ ഇടുക്കിയിലും ചികിത്സയിലുണ്ട്. സ്രവ സാമ്പിളെടുത്ത 679 പേരുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്. ഇടുക്കിയിലെ
പുതിയ ലാബില്‍ നിന്ന് ചൊവ്വാഴ്ച രണ്ട് പോസിറ്റീവ് ഫലങ്ങള്‍ വന്നിരുന്നു.
ഉറവിടം വ്യക്തമല്ല
1. കട്ടപ്പന സ്വദേശി(30), 2. ഉപ്പുതറ സ്വദേശി(24), 3. ഏലപ്പാറ ത്രിവേണി സ്റ്റോര്‍ ജീവനക്കാരനാണ്,
സമ്പര്‍ക്കം
4. ഏലപ്പാറ പുള്ളിക്കാനം സ്വദേശി(49), 5. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി(22), 6, 7. കട്ടപ്പന സ്വദേശിനികള്‍ (48, 36). 8, 9. ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികള്‍(27, 30). നാല് പേര്‍ക്കും 17ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. 10-17. കട്ടപ്പന സ്വദേശികള്‍(20, 37, 47, 29, 26, 16, 35, 48). 17ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. 18, 19. കുമാരമംഗലം സ്വദേശിനി(34, 54), 20. കുമളി സ്വദേശി(50), 21. കുമളി സ്വദേശിനി(44), 22, 23. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (36, 52), 24. തൊടുപുഴ സ്വദേശിനി(26), 25. തൊടുപുഴ സ്വദേശിനിയായ ആറ് വയസുകാരി, 26. തൊടുപുഴ സ്വദേശി(75). 27. ഉപ്പുതറ സ്വദേശിനി(53), 28, 29. ഉപ്പുതറ സ്വദേശികള്‍ (31, 65), 30-34. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍.
പുരുഷന്‍ 28, 14, 55, 48. സ്ത്രീ 52. 15ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. 35. വണ്ടിപ്പെരിയാര്‍ സ്വദേശി (22). ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ കുമളി സ്വദേശിനികളായ (44, 59) രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കണ്ടെയ്‌മെന്റ് സോണ്‍
1. ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഏഴുമലക്കുടി, ആറ്റുപാറ, മുക്കപാണ്ടി കട, 13-ാം വാര്‍ഡിലെ ആറ്റുപാറ എന്നീ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖല.
2. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡ്
3. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്
4. കുമാരമംഗലം പഞ്ചായത്തിലെ 3, 4 13 വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഏഴല്ലൂര്‍ ജങ്ഷന് 500 മീറ്റര്‍ ചുറ്റളവിലുള്ള മേഖല മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍
5. ഉപ്പുതറ 6-ാം വാര്‍ഡിലെ ഉപ്പുതറ പാലം മുതല്‍ ഉപ്പുതറ പിഎച്ച്‌സി വരെ
ഞായറാഴ്ച വണ്ടിപ്പെരിയാറില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
വണ്ടിപ്പെരിയാര്‍: ടൗണില്‍ കേസുകള്‍ കൂടിയതോടെ കര്‍ശന നിയന്ത്രണവുമായി പഞ്ചായത്ത് അധികൃതര്‍. ഇന്നലെ ആറ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ചിലര്‍ വണ്ടിപെരിയാര്‍ ടൗണില്‍ എത്തിയതായി ആരോഗ്യവകുപ്പിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ടൗണില്‍ മൂന്നോളം കടകള്‍ അടപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയത്. വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികളും ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികളും വ്യാപാരി വ്യവസായി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലെ തീരുമാനം അനുസരിച്ച് ഞായറാഴ്ച സമ്പുര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഗ്രാമപഞ്ചായത്തില്‍ ഇതോടൊപ്പം വരുന്ന ആഴ്ച മുതല്‍ സോണുകള്‍ തിരിച്ചു കൊണ്ടാകും ആളുകളെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് എത്തിക്കുക, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ആയിരിക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: