ബേഡകം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒന്‍പതാം വാര്‍ഡിലെ എടമ്പൂരടി കുടുംബശ്രീ അയല്‍കൂട്ടത്തിന്റെ കരനെല്‍ കൃഷി നടക്കുന്ന സ്ഥലത്ത് നെല്ക്കതിര് വിരിഞ്ഞു വരുന്നതിനു മുമ്പെ സ്വര്ണ്ണക്കതിര് വിരിഞ്ഞു. നെല്ലിന്റെ കളപറിക്കുന്നതിനിടെ കര്‍ഷക തൊഴിലാളിയായ പി.ബേബിയുടെ കയ്യില്‍ കിട്ടിയത് ഒരു സ്വര്‍ണ്ണക്കമ്മല്‍.
തൊഴിലാളികള്‍ക്ക് അതിരറ്റ സന്തോഷത്തിന്റെ കൂടെ ഉടമയെ തേടി. അങ്ങനെ അത്ഭുതമെന്ന പോലെ പണ്ട് കര്‍ഷകര്‍ക്ക് ഇടയില്‍ പരന്നിരുന്ന പഴയ കഥ പുറത്ത് വന്നത്. സ്ഥലമുടമയായ 85 വയസ്സായ നാരായണിയമ്മയുടെ കമ്മല്‍ 20 വര്‍ഷം മുമ്പ് കാണാതായിരുന്നു. താന്‍ ഒരുപാട് കാലമായി മനസ്സില്‍ സ്വപ്നം കണ്ടു നിന്ന കമ്മല്‍ കണ്മുന്നിലെത്തിയപ്പോള് സന്തോഷം കൊണ്ട് കണ്ണുകള്‍ നനഞ്ഞുപോയി.
പണ്ട് കാണാതായ കമ്മലിനായി ഒരുപാട് അലഞ്ഞ കഥ നാരായണിയമ്മ പറഞ്ഞു കൊടുത്തു. കമ്മല്‍ തിരിച്ച് നല്കി ആ അമ്മയുടെ സന്തോഷം കാണാന്‍ കഴിഞ്ഞതിലുള്ള മാനസിക സംതൃപ്തിയിലാണ് തൊഴിലാളികള്‍. കാണാതായ സ്വര്‍ണ്ണകമ്മല്‍ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് നാരായണി. അന്ന് വില പവന് 4200 രൂപ ഇന്ന് 40240 രൂപയാണ്. അപൂര്‍വ്വ സംഭവത്തിന്റെ ത്രില്ലില്ലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: