മാഡ്രിഡ്: ബാഴ്സലോണയുടെ ഇതിഹാസമായ മുന്‍ ഡച്ച് താരം റൊണാള്‍ഡ് കൂമാന് ബാഴ്സയിലേക്ക് തിരിച്ചുവരുന്നു. ബാഴ്സയുടെ പുതിയ പരിശീലകനായി ഈ അമ്പത്തിയേഴുകാരനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. റൊണാള്‍ഡ് കൂമാനുമായി 2022 ജൂണ്‍ മുപ്പത് വരെ കരാറുണ്ടാക്കിയതായി ബാഴ്സലോണ പ്രസ്താവനയില്‍ അറിയിച്ചു.
ക്വികെ സെറ്റീയന് പകരമാണ് കൂമാനെ പരിശീലകനായി നിയമിച്ചത്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്ന് സെറ്റീയെന പുറത്താക്കിയത്. സ്പോര്‍ടിങ് ഡയറക്ടറായ എറിക് അബിദാലുമായുള്ള കരാറും ബാഴ്സ അവസാനിപ്പിച്ചു.
ഡച്ച് ടീമിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചാണ് കൂമാന് ബാഴ്സയുടെ പരിശീലകനാകുന്നത്. ബാഴ്സലോണയ്ക്ക് ആദ്യമായി യുറോപ്യന്‍ കപ്പ് സമ്മാനിച്ച താരമാണ ്കൂമാന് . 1992ല്‍ വംബ്ലെിയില് നടന്ന ഫൈനലില്‍ ബാഴ്സ ഒരു ഗോളിന് സാംപഡോറിയയെ തോല്‍പ്പിച്ചു. എക്സ്ട്രാ ടൈമില്‍ വിജയഗോള്‍ നേടിയത് കൂമാനാണ്. ബാഴ്സലോണയുടെ പരിശീലകനാകുന്ന അഞ്ചാമത്തെ ഡച്ചുകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: