ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി കേരളം ഉന്നയിച്ച ആവശ്യം കേന്ദ്രം തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്കാന് ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്തുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യമാണ് വിമാനത്താവള വികസനത്തിനായി സ്വകാര്യവല്‍ക്കരണം നടത്തണമെന്ന്. ഇതിനായി പ്രതിഷേധ പരിപാടികളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും നടത്തിയിരുന്നു.
ജനങ്ങളുടെ ആവശ്യം മനസിലാക്കി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ബിജെപി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. നടത്തിപ്പ് ഏറ്റെടുക്കാനായി ടിയാല്‍ കമ്പനി രൂപീകരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി എംപിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ട് ആവശ്യം അറിയിച്ചത്.
എയര്‍പോര്‍ട്ട് ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയെങ്കിലും സംസ്ഥാനത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലായിരുന്നു. തിരുവനന്തപുരം വിമാനത്താവള വികസനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ ശഠിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്നും ബിജെപി ആരോപിച്ചിരുന്നു.
വിമാനത്താവള വികസനം പ്രാദേശിക ഏജന്‍സികള്‍ക്ക് നല്കി തിരുവനന്തപുരം വിമാനത്താവളത്തെ സിയാലിന്റെയും കിയാലിന്റെയും ഫീഡര്‍ സെന്റര്‍ ആകാനാണ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നത്. കേരള സര്‍ക്കാരിന്റെ വികസന മോഡലിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താവളം മാഫിയ സംഘങ്ങളുടെ താവളമായി മാറിയെന്നും ബിജെപി ആരോപിച്ചിരുന്നു.
അവേക് ട്രിവാന്‍ഡ്രം , ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് യൂസേഴ്സ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടും സര്‍വേയും വ്യോമയാന മന്ത്രിക്കു നിവേദനത്തിനോടൊപ്പം നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് ഉതകുന്ന രീതിയിലുള്ള വികസനമാണ് കേന്ദ്ര സര്‍ക്കാരിന് താല്പര്യം അതിനു വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കാമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: