തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന് യുഎഇ നല്‍കാമെന്നു പറഞ്ഞ എഴുന്നൂറ് കോടി രൂപയുടെ ധനസഹായം കേന്ദ്രം തടഞ്ഞു എന്നത് വലിയ സംഭവമായിരുന്നു. മലയാളികളെ എല്ലാം മോദി വിരുദ്ധരാക്കാനുതകുന്ന കാര്യം. ധനസഹായം നല്കാന് ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ ഭരണ കൂടം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കേന്ദ്രം തടഞ്ഞ 700 കോടിയെക്കുറിച്ചായിരുന്നു പിണറായി ഭക്തര്‍ വാതോരാതെ സംസാരിച്ചത്. വിദേശങ്ങളില്‍ പണപ്പിരിവിനു പോയ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ ‘യുഎഇയുടെ 700 കോടി’ മുദ്രാവാക്യമായി പറഞ്ഞു നടന്നു. മോദി തടഞ്ഞ പണം ഞങ്ങള്‍ പിരിച്ചു തരും എന്ന ആവേശത്തോടെയായിരുന്നു പലരും.
ഇപ്പോള്‍ വിവാദമായ റെഡ് ക്രസന്റ് അതു മുതലെടുത്തു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. കേരളത്തെ സഹായിക്കാനെന്ന പേരില്‍ അവര്‍ വ്യാപകമായ പണപ്പിരിവാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ , മനുഷ്യാവകാശ സംഘടനകള്‍, വ്യവസായികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നെല്ലാം വ്യാപകമായ പിരിവ് നടത്തിയതായി റെഡ് ക്രസന്റ് അധികാരികള്‍ ഗള്‍ഫ് ടുഡേ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലയാളികളാണ് പിരിവിന് കൈ അയച്ച് സഹായം നല്‍കിയത്. മോദി വിരുദ്ധതയും ബിജെപി വിദ്വേഷവും മലയാളി സ്നേഹവും ഒക്കെ ഘടകങ്ങളായി. എന്നാല്‍ പിരിഞ്ഞു കിട്ടിയ പണം എത്ര എന്ന് ഇതേവരെ പറഞ്ഞിട്ടില്ല. 20 കോടി വീടു നിര്‍മ്മാണത്തിനായി ലൈഫ് മിഷനു നല്‍കിയതുമാത്രമാണ് ഇതുവരെ ചെയ്ത സഹായം. പ്രളയ സമയത്ത് കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം എല്ലാം ചെയ്യാം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയും പദ്ധതി തയ്യാറാക്കിയും പണം വാങ്ങാന്‍ കേരളത്തിന് ഒരു താല്പര്യവും ഇല്ലായിരുന്നു. പകരം വിദേശങ്ങളിലെ പണപ്പിരിവിനായിരുന്നു താല്പര്യം. കേന്ദ്രം നല്കുന്ന പണമാകുമ്പോള്‍ കൃത്യമായ കണക്കുകള്‍ കാണിക്കണം വിദേശത്തുനിന്നു കിട്ടുന്ന പിരിവിന് കമ്മീഷന് കിട്ടും എന്നതാണ് കാരണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: