എടക്കര: കാടിറങ്ങിയ മൂന്ന് ആനകള്‍ നാട്ടില്‍ കറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അനക്കമില്ലാതെ വനപാലകര്‍. നെല്ലിക്കുത്ത് വനത്തില്‍ നിന്നാണ് ഒരു കൊമ്പന് ഉള്‍പ്പെടെ മൂന്ന് ആനകള്‍ നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്നത്.
നെല്ലിക്കുത്ത്, മൂന്നുറ്, തമ്പാന്പൊട്ടി, ചേലക്കാടവ്, മരത്തിന്ക്കടവ്, കാറ്റാടി എന്നിവിടങ്ങളിലാണ് നിത്യേന ആനകള്‍ എത്തുന്നത്. ചിലപ്പോള്‍ പകല്‍ സമയത്താണ് ആനകളുടെ സഞ്ചാരം. പുന്നപ്പുഴ കടന്നാണ് ചേലക്കടവ്, കാറ്റാടി, മരത്തിന്ക്കടവ് ഭാഗങ്ങളിലെത്തുന്നത്. നിരവധി ആനകളുടെ മുന്നില്പെട്ടിട്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ച ചേലക്കടവിലെ ഉതുംകുഴിയില്‍ ഒ.വി.മത്തായിയുടെ വീടിന് പരിസരത്തെത്തി വാഴകളും, കമുകും നശിപ്പിച്ചു. പാലാങ്കര സജിയുടെ തോട്ടത്തിലെ റബ്ബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
കൃഷി നശിപ്പിക്കുന്നതിന് പുറമേ നാട്ടുകാരുടെ ജീവനും ഭീക്ഷണിയായതോടെ ആനകളെ ഉള്‍ക്കാട്ടിലെക്ക് തുരത്താന്‍ വനം വകുപ്പ് തയാറാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: