തിരുവനന്തപുരം: സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്തു നിന്ന് കോടികള്‍ കമ്മിഷന് കൈപ്പറ്റിയത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ശക്തമാക്കുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായെന്ന് പേരില്‍ യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ അക്കൗണ്ട് ആരംഭിച്ചാണ് സ്വപ്നയും സംഘവും പണം തട്ടിയെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സംഘടനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് ഫണ്ട് തട്ടുന്നതിനായാണ് കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ഇതിനായി നല്കിയ രേഖകളെല്ലാം വ്യാജമായിരിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്. കോണ്‍സുലേറ്റിന്റെ വ്യാജസീലും രേഖകളും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെ വീട്ടില്‍ നിന്നു നേരത്തേ പിടിച്ചെടുത്തിരുന്നു.
2018 ഒക്ടോബര്‍ മുതല്‍ ഈ അക്കൗണ്ടിലേക്ക് കോടികളാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. എന്നാല്‍ ഇതില്‍ ഒരു ഭാഗം മാത്രം അതും മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടാകാതിരിക്കാനായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
ലൈഫ് മിഷന് പദ്ധതിയിലെ കരാറുകാരോട് ശിവശങ്കരനെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് എന്‍ഫോഴ്സ്മെന്റ് നിലവില്‍ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: