കണ്ണൂര്‍: കര്‍ക്കടകമാസത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടന്ന പരമേശ്വരീയം 1195 രാമായണ കലോത്സവത്തിന്റെ ഭാഗമായി എര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാനതല ലവ-കുശ പുരസ്ക്കാരം അമൃത ടിവി ശ്രേഷ്ഠഭാരതം പ്രതിഭകളായ കെ. രാഹുല്‍ , ഇ.എം. ആദിദേവ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന് സംഗീത രത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് പുരസ്കാരം സമര്‍പ്പിച്ചു. നടന് വിനീത് ശ്രീനിവാസന് വിശിഷ്ടാതിഥിയായി .ബാലഗോകുലം സ്ഥാപകാചാര്യനും മാര്‍ഗ്ഗദര്‍ശിയുമായ എം.എ. കൃഷ്ണന് അനുഗ്രഹ ഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ സംസാരിച്ചു. മുപ്പത്തിരണ്ട് ദിവസങ്ങളിലായി രാമായണത്തെ ആസ്പദമാക്കി ലക്ഷക്കണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത വിവിധ മത്സര പരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടന്നിരുന്നു. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പരിപാടികള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: