ന്യൂദല്‍ഹി: ഭഗവാന് ശ്രീകൃഷ്ണന്റെയും ബാലഗോകുലം പ്രസ്ഥാനത്തിന്റെയും ജന്മത്തില് സാദൃശ്യമുണ്ടെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യ കാരിണി സദസ്യന്‍ എസ്.സേതുമാധവന്. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ കേന്ദ്രസമിതി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണന്റെ ജന്മം കംസന്റെ ജയിലിലായിരുന്നു. അതുപോലെതന്നെ അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തെ ദേശീയ പ്രവര്‍ത്തകരെ ജയിലിലടച്ച കാലത്താണ് ബാലഗോകുലം എന്ന കുട്ടികളുടെ പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ കണ്ണന്റെയും ബാലഗോകുലത്തിന്റേയും ജന്മത്തില് സാദ്യശ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ രാഷ്ട്രങ്ങളുടെ അടിത്തറ തീരുമാനിക്കുന്നത് ആ രാജ്യത്തിലെ വളര്‍ന്നുവരുന്ന കുരുന്നു മനസ്സുകളാണെന്നും, സാംസ്കാരിക വിദ്യാഭ്യാസം അവര്‍ക്കു നല്‍കുക വഴി രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുവാന്‍ സാധിക്കുമെന്നും ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ കൊളത്തൂര്അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്തപുരി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്ത് സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളില്നിറയ്ക്കുവാനായി പരിശ്രമിക്കുന്ന ബാലഗോകുലം പോലുള്ള സംഘടനകള്‍ ആശാവഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും സഹകരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ശ്രീകൃഷ്ണ ധര്‍മ്മം അനുസരിച്ച് ജീവിക്കുകയാണെങ്കില്‍ സജ്ജനസൃഷ്ടി സാധ്യമാവുമെന്നും അതിനായി ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ശ്രേഷ്ഠഭാരതത്തിലെ മത്സരാര്‍ത്ഥി ആദിദേവ്അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന അധ്യക്ഷന്‍ വരര്രതശ്രീകുമാര് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബാലഗോകുലം മാര്‍ഗദര്‍ശി എന്‍.വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, സഹരക്ഷാധികാരി കെ.വി.രാമചന്ദ്രന്, പൊതുകാര്യദര്‍ശി പി.കെ.സുരേഷ്, സംഘടനാ കാര്യദര്‍ശി വിക്രമന് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാലഗോകുലം ദല്‍ഹിയില്‍ പതാകദിനം, ഗോപൂജ, തുളസീപൂജ എന്നിവയടക്കം എല്ലാ പരിപാടികളും സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് നടത്തിയത്. ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള എണ്‍പതോളം ബാലഗോകുലങ്ങളിലെ ആയിരത്തിലധികം ബാലികാബാലന്മാരാണ് വ്രതമെടുത്ത് തുളസീപൂജയും ശ്രീകൃഷ്ണഭജനവുമായി വീടുകളില്‍ ഇരുന്നുകൊണ്ട് ചടങ്ങില്‍ പങ്കെടുത്തതെന്ന് ഭരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: