കൊച്ചി: ഇന്ത്യയിലെ കരകൗശലസമൂഹത്തിന് ഏറ്റവുധികം തൊഴില്‍ നല്‍കുന്നത് കൈത്തൊഴില്‍ മേഖലയിലാണ്. അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ഈ മേഖലയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ കരകൗശലവിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി ടാറ്റ ടീ പ്രീമിയം സവിശേഷമായ മണ്കോപ്പകളുമായി ദേശ് കാ കുല്‍ഹദ് ശേഖരത്തിന് തുടക്കമിട്ടിരിക്കുകയാണ്.
കരവിരുതാല്‍ വര്‍ണചിത്രങ്ങള്‍ വരച്ച ലിമിറ്റഡ് എഡിഷന് മണ്‍കോപ്പകള്‍ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വൈവിധ്യവും വിളിച്ചുപറയുന്നവയാണ്. indiakichai.com എന്ന വെബ്സൈറ്റില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ഇവ വാങ്ങാം.
കരകൗശല സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റെയര്‍ പ്ലാനറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്ന് ടാറ്റ ടീ പ്രീമിയം രൂപംകൊടുത്തതാണ് ഈ സംരംഭം. ഈ വില്‍പ്പനയില്‍നിന്ന് ലഭിക്കുന്ന തുകയ്ക്കൊപ്പം ടാറ്റ ടീ പ്രീമിയം നല്കുന്ന തുകകൂടി ചേര്‍ത്ത് കരകൗശലവിദഗ്ധരുടെ സമൂഹത്തിന് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: