തൃശൂര്‍: കൊറോണ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയും വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയും ധൃതിപിടിച്ച് ഒറ്റയിരട്ട അക്കങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കാനുള്ള ജില്ലാ ഭരണാധികാരികളുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി യോഗം ആവശ്യപ്പെട്ടു. വേണ്ടത്ര തൊഴിലാളികളെ ലഭ്യമാക്കാതെ മാര്‍ക്കറ്റ് തുറക്കുന്നത് ആശാസ്യമല്ല.
400 കി.മീ. ദൂരത്തു നിന്ന് വരെ വ്യത്യസ്ത വ്യാപാരികള്‍ക്ക് ലോഡുമായി ലോറികള്‍ വരുന്നുണ്ട്. രോഗ വ്യാപനം വരും ആഴ്ചകളില്‍ വര്‍ദ്ധിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി മാര്‍ക്കറ്റ് തുറക്കുന്ന തീരുമാനം നീട്ടിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.വി സുബ്രഹ്മണ്യന്, വൈസ് പ്രസിഡന്റ് കെ.എം ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: