ന്യൂദല്‍ഹി: ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് അടക്കം ആറ് ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ കൊറോണ രോഗത്തില്‍ നിന്ന് മുക്തി നേടി. ആറുപേരെയും ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ഹോക്കി ടീമിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മന്‍പ്രീത് സിങ്, പ്രതിരോധ താരം സുരേന്ദര്‍ കുമാര്‍, ജാസ്കരന്‍ സിംഗ്, വരുണ്‍ കുമാര്‍, ഗോള്‍ കീപ്പര്‍ കൃഷന് ബഹാദുര്‍ പഥക്ക്, സ്ട്രൈ്ക്കര്‍ മന്ദീപ് എന്നിവരാണ് കൊറോണയില്‍ നിന്ന് മുക്തി നേടിയത്. ആഗസ്റ്റ് പത്തിനും പന്ത്രണ്ടിനും ഇടയ് ക്ക് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. രോഗ മുക്തി നേടിയെങ്കിലും ഇവര്‍ കുറച്ചു ദിവസം കൂടി ഐസോലേഷനില്‍ തുടരും. പുരുഷ, വനിതാ ഹോക്കി ടീമുകളുടെ ദേശീയ പരിശീലന ക്യാമ്പ് നാളെ ബെംഗളൂരുവില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: