മാവുങ്കാല്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പാര്‍ക്ക് സബ്സ്റ്റേഷന് ഉദ്ഘടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴി വൈദ്യുതിമന്ത്രി നിര്‍വഹിക്കുമ്പോള്‍ സബ്ബ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു. വെള്ളുട സോളര്‍ പാര്ക്കിന് വേണ്ടി കുടിയൊഴിപ്പിച്ച 15 ഓളം കുടുംബങ്ങള്‍ക്ക് സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണ ഘട്ടത്തില്‍ തൊഴിലും കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ പട്ടയവും നല്‍കാമെന്ന് സോളാര്‍ പാര്‍ക്ക് അധികാരികളും കെഎസ്ഇബി അധികൃതരും വാഗ്ദാനം നല്കിരുന്നു. ഈവാഗ്ദാനങ്ങള് ഇതുവരെയും നടപ്പിലായില്ല.
മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട പട്ടത്തുമൂല, നായരടുക്കം പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ പതിച്ചു നല്കിയ സ്ഥലത്തിന് പട്ടയം നല്കാത്തതുമൂലം സര്‍ക്കാര്‍ നല്കുന്ന പല ആനുകൂല്യങ്ങളും ഇപ്പോള്‍ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. കോളനി നിവാസികള്‍ ഉപയോഗിച്ച് വരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ സമയത്തു തകര്‍ന്ന നിലയിലാണ്. അത് പുനഃസ്ഥാപിച്ചു നല്‍കാനും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി കാരാക്കോട് ബൂത്ത് കമ്മറ്റി നേതൃത്വത്തില്‍ വെള്ളുടയിലുള്ള അമ്പലത്തറ സബ്ബ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയത്.
സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി.കുമാരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ശോഭന ഏച്ചിക്കാനം, പഞ്ചായത്ത് പ്രസിഡണ്ട് പി.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പ്രകാശന്, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് തട്ടുമ്മല്‍, എസ്ടി മോര്‍ച്ച ജില്ലാ ട്രഷറര്‍ എന്‍.പി നാരായണന്, മുകുന്ദന് കാരാക്കോട്, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗം ചന്ദ്രന് കാരാക്കോട് എന്നിവര്‍ സംസാരിച്ചു. ബൂത്ത് ജനറല്‍ സെക്രട്ടറി ജിജിത്ത് പട്ടത്തുമൂല സ്വാഗതവും, ബൂത്ത് സെക്രട്ടറി വിഷ്ണു കുണ്ടറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: