കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന് താക്കീത് നല്കി യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ മണ്ണിട്ടടച്ച സംസ്ഥാന അതിര്‍ത്തി റോഡുകളിലെ മണ്ണ് സ്വാതന്ത്ര്യ ദിനത്തില്‍ നീക്കം ചെയ്ത് പുതുചരിത്രം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ കാസര്‍കോട് ജില്ലകാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന റോഡുകളില്‍ മണ്ണിട്ട് തടസപ്പെടുത്തിയിരുന്നത്.
മണ്ണ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൈകോട്ടും, കൂട്ടയും തുടങ്ങിയ പണി ആയുധങ്ങളുമായെത്തി അതിര്‍ത്തികളിലെ മണ്ണ് നീക്കം ചെയ്തത്. കായര്പദവ് നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്തു. ജയാനന്ദ കുള, ശ്രീധര്‍ ബെളുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബെള്ളൂര്‍ പഞ്ചായത്തിലെ ഇന്ദുമൂലയില് നടന്ന പരിപാടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ജിതേഷ് എന്‍, മണ്ഡലം പ്രസിഡന്റ് രക്ഷിത് കെദിലായ, ഗൗതം, പ്രമോദ്, തുടങ്ങിയവര്‍ നേത്യത്വം നല്കി.
മഞ്ചേശ്വരം മണ്ഡലത്തിലെ ബെരിപദവ്, സുള്ള്യ, തവുടുഗോളി, വൊര്‍ക്കാടി, തലക്കി, പാതുര്‍, കുഞ്ചത്തൂര്‍ പദവ്, പാദക്കല്‍ തുടങ്ങിയ അതിര്‍ത്തികളില്‍ നടന്ന പ്രതിഷേധത്തിന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജയരാജ് ഷെട്ടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത്, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്രജിത്ത്, ബിജെപി പൈവളിഗെ പഞ്ചാത്ത് പ്രസിഡന്റ് ലോകേഷ് നോഡ, ശ്രിധര്‍ ബദിയാര്‍, മനുകുമാര്‍, സന്തോഷ് ബായാര്‍, ബി.ജി.ചിപ്പാര്‍, കൃഷ്ണപ്രസിത്, വിനോദ്കുമാര്‍ കായാര്കട്ട തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബന്തടുക്ക: സ്വാതന്ത്ര്യ ദിനത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അതിര്‍ത്തിയിലെ മണ്ണ് മാറ്റി പ്രതിഷേധിക്കുന്നതിന്റ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബന്തടുക്ക മാണിമൂല അതിര്‍ത്തിയിലെ മണ്ണ് നീക്കം ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് പ്രതിഷേധം സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് ആവശ്യപ്പെട്ടു.
ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് നമ്പ്യാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിവേകാനന്ദ പാലാര്‍, ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്, മെമ്പര്‍മാരായ രഞ്ജിനി കെ.ആര്, ധര്‍മാവതി, പ്രീതം കുമാര്‍ റൈ, യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ചരണ്‍ പാലാര്‍, ബിജു പാലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലേ എല്ലാ അതിര്‍ത്തി റോഡുകളിലുമിട്ട മണ്ണ് നീക്കം ചെയ്ത് പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത മറുപടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: