കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറം നിവാസികളോടുള്ള സംസ്ഥാന സര്ക്കാ ര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി സം സ്ഥാന സമിതിയംഗം പി.രമേശ് ആവശ്യപ്പെട്ടു. കോവിഡ് ബാധയുടെ പഞ്ചാത്തലത്തില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ മുന്‍കരുതലുകളോ സ്വീകരിക്കാതെ കടപ്പുറത്തെ മത്സ്യതൊഴിലാളികളെ വറുതിയിലേക്ക് തള്ളിയിട്ട് കണ്ടെയ്മെന്റ് സോണായി തീരമേഖലയെ പ്രഖ്യാപിച്ച് അടച്ചുപൂട്ടുകയാണ് അധികാരികള്‍ ചെയ്തത്.
മത്സ്യബന്ധനം നടത്തി അന്നന്ന് ലഭിക്കുന്ന തുക കെണ്ട് ഉപജീവനം നയിക്കുന്ന ഇവരെ രണ്ട് ആഴ്ചയോളമായി കോവിഡിന്റെ പേരില്‍ നഗരത്തിലേക്കോ മത്സ്യബന്ധനത്തിനോ പോകാന്‍ അനുവദിക്കാതെ അടച്ചുപൂട്ടി ദ്രോഹിക്കുകയാണ് സംസ്ഥാന സര് ക്കാറും കാസ ര്‍കോട് നഗരസഭയും ചെയ്തത്. ഇവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളോ, മരുന്നോ മറ്റ് അവശ്യവസ്തുക്കളോ പ്രദേശത്ത് ലഭ്യമാക്കാതെയായിരുന്നു ഈ അടച്ച് പൂട്ടല്‍.
കാസര്‍കോട് നഗരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഇവരുടെ വരുമാനം നിലയ്ക്കുകയും ഭക്ഷ്യധാന്യങ്ങളോ ഒന്നും ലഭിക്കാതെ കടുത്ത ദുരിതമാണ് അനുഭവിച്ചത്. കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെ വീട് ഉള്‍പ്പെടെയുള്ള പ്രദേശമായിട്ടുപോലും എംഎല്‍എയോ ബന്ധപ്പെട്ടവരോ ഇവരുടെ ദുരിതം കണ്ടില്ല. വരുമാനം നിലച്ച് മുഴുപട്ടിണിയിലായി കുട്ടികള്‍ ഉള്‍പ്പെടെ വിശന്ന് വലഞ്ഞപ്പോഴാണ് അവര്‍ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നത്.
മത്സ്യതൊഴിലാളികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഇത്രയും നാളും കടപ്പുറത്തേക്ക് തിരിഞ്ഞ് നോക്കാത്ത എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ നഗരസഭയിലെ ഭരണകക്ഷിയംഗങ്ങള്‍ മത്സ്യതൊഴിലാളികളുടെ മുന്നില്‍ നാടകം കളിക്കുകയാണ് ചെയ്തതെന്ന് പി.രമേശ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: