ഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ 15 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയില്‍ ആര്‍ടിപിസിആര്‍ ലാബ് തുറന്ന് പരിശോധന ആരംഭിച്ചതിനാല്‍ ഇന്ന് മുതല്‍ ഹൈറേഞ്ചിലെ സാമ്പിളുകള്‍ ഇങ്ങോട്ടാകും കൂടുതലായി എത്തിക്കുക.
ഇതുവരെ ആകെ 1301 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 992 പേരാണ് രോഗമുക്തരായത്, മൂന്ന് പേര്‍ മരിച്ചു. 308 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29761 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ഇന്നലെ ഫലം ലഭിച്ചത് 433 പേരുടെയാണ്. ഇന്നലെ ഉച്ചവരെ ആകെ 35 സാമ്പിള്‍ ആണ് പരിശോധനക്ക് അയച്ചത്. ലാബ് അവധിയായതിനാലാണിത്. ഇനി 42 പേരുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്.
ഉറവിടം വ്യക്തമല്ല
1. കട്ടപ്പന സ്വദേശി (56)
സമ്പര്‍ക്കം
2, 3. ഏലപ്പാറ സ്വദേശിനികള്‍ (49, 20), 4-9. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. സ്ത്രീകള്‍- 34, 3 വയസ്സ്. പു രുഷന്‍ -39, 11, 68, 8 വയസ്), 10. കട്ടപ്പന സ്വദേശി (32), 11. കുമളി റോസാപ്പൂക്കണ്ടം സ്വദേശി(58), 12. നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസുകാരി, 13, 14. ശാന്തന്‍പാറ സ്വദേശികളായ സഹോദരങ്ങള്‍ (22, 19)
ഇതര സംസ്ഥാന യാത്ര
15. അടിമാലി സ്വദേശി(30), 16. ദേവികുളം സ്വദേശി(20), 17. കരുണാപുരം സ്വദേശി(55), 18, 19. കൊന്നത്തടി സ്വദേശി(30), (28), 20. മരിയാപുരം സ്വദേശി(22), 21. ഉടുമ്പന്‍ചോല സ്വദേശി(51), 22. തൊടുപുഴ സ്വദേശി(32)
വിദേശത്ത് നിന്നെത്തിയത്
23. കഞ്ഞിക്കുഴി സ്വദേശി(30)
കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് നീക്കി
ഇടുക്കി: തൊടുപുഴ നഗരസഭയിലെ 21, 23 വാര്‍ഡുകളിലെ കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം 6-ാം വാര്‍ഡിലെ ആദംസ്റ്റാര്‍ കോംപ്ലക്സ്, നന്ദനം ഹോട്ടല്‍ വരെയുള്ള ഭാഗത്തെ മൈക്രോ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴുവാക്കി. വാഴത്തോപ്പ് പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മാതാ ബേക്കറി മൈക്രോ കണ്ടെയ്‌മെന്റ് മേഖല, മൂന്നാര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ്, ഏലപ്പാറ 7-ാം വാര്‍ഡ്, ചക്കുപ്പള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡ് എന്നിവയെയും ഒഴുവാക്കി. കരിങ്കുന്നം പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, 8, 9, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗവ. എല്‍ പി സ്‌കൂള്‍ വരെ റോഡരികിലുള്ള ഭാഗങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളും ഒഴുവാക്കി മേഖലയിലെ മറ്റ് സ്ഥലങ്ങള്‍ കണ്ടെയ്‌മെന്റ് സോണാക്കി പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: