ബ്രസ്സല്‍സ്: ബെല്‍ജിയം പ്രതിരോധതാരം വിന്‍സന്റ് കൊമ്പനി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 34കാരനായ കൊമ്പനി ബെല്‍ജിയം പ്രൊഫഷണല്‍ ടീമായ ആന്‍ഡര്‍ലെക്റ്റിന്റെ പരിശീലകനായി സ്ഥാനമേറ്റു. നാലു വര്‍ഷത്തേക്കാണ് കരാര്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് 2019ലാണ് കൊമ്പാനി പ്ലേയര്‍ കം മാനേജരായി ആന്‍ഡര്‍ലെക്റ്റില്‍ ചേര്‍ന്നത്. കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കൊമ്പനി ഫ്രാങ്കി വെര്ക്വാടെറനില് നിന്ന് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.
ഫുള്‍ ടൈം പിരിശീലകനാകാന് ആഗ്രഹിക്കുന്നു. മുഴുവന്‍ സമയവും കോച്ചിങ്ങിനായി നീക്കിവയ്ക്കേണ്ടതുണ്ട്. അതിനാല്‍ കളിക്കളത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് കൊമ്പനി പറഞ്ഞു.
കൊമ്പനി 11 വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ചു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി. രണ്ട് തവണ എഫ്എ കപ്പിലും ജേതാക്കളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: