Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ്; ആദ്യ ഫൈനല്‍ തേടി പിഎസ്ജിയും ലീപ്‌സിഗും

സൂപ്പര്‍ സ്റ്റാറുകളായ നെയ്‌മറും കൈലിയന്‍ എംബാപ്പെയും അണിനിരക്കുന്ന ശക്തമായ ടീമാണ് പിഎസ്ജി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പരിചയസമ്പന്നരല്ലാത്ത കളിക്കാരാണ് ലീപ്‌സിഗില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ജയിച്ചാല്‍ ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് അര്‍ഹത നേടാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 17, 2020, 09:24 pm IST
in Football

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായി ഫൈനലിലെത്താമെന്ന് മോഹവുമായി ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ് ജര്‍മന്‍സും (പിഎസ്ജി) ജര്‍മന്‍ ടീമായ ലീപ്‌സിഗും ഇറങ്ങുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ സെമയില്‍ ഇന്ന് ഈ ടീമുകള്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്.

സൂപ്പര്‍ സ്റ്റാറുകളായ നെയ്‌മറും കൈലിയന്‍ എംബാപ്പെയും അണിനിരക്കുന്ന ശക്തമായ ടീമാണ് പിഎസ്ജി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പരിചയസമ്പന്നരല്ലാത്ത കളിക്കാരാണ് ലീപ്‌സിഗില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ജയിച്ചാല്‍ ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് അര്‍ഹത നേടാം.  

അതേസമയം, പിഎസ്ജിക്ക് എന്തുവിലകൊടുത്തും വിജയം നേടണം. തോറ്റാല്‍ അത് ടീമിനെ മൊത്തത്തില്‍ നിരാശരാക്കും. ഫ്രഞ്ച് ലീഗിലെ മുടിചൂടാമന്നന്മാരായ പിഎസ്ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. ഇത്തവണ ചാമ്പ്യന്‍പട്ടം നേടിയെടുക്കണമെന്ന വാശിയിലാണവര്‍.

അവസാന മൂന്ന് സീസണില്‍ പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതിന് മുമ്പ് തുടര്‍ച്ചയായി നാലു തവണ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി. 25 വര്‍ഷം മുമ്പാണ് പിഎസ്ജി അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തിയത്. അന്ന് എസി മിലിന് മുന്നില്‍ അവരുടെ ഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു.

ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയേയും മറികടന്നാണ് പിഎസ്ജി സെമിയിലെത്തിയത്. ഏതു ടീമിനെയും അട്ടിമറിക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങള്‍. മുന്‍ സീസണിലെ ടീമിനെക്കാള്‍ വളരെ ശക്തമാണ് നിലവിലെ ടീമെന്ന് പിഎസ്ജി പ്രതിരോധതാരം മാര്‍ക്വിനോസ് പറഞ്ഞു.

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മറാണ് ടീമിന്റെ കരുത്ത്. എംബാപ്പെയും ഏയ്ഞ്ചല്‍  ഡി മരിയയും നെയ്‌മര്‍ക്ക് മികച്ച പിന്തുണ നല്‍കും. പരിക്കില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയ എംബാപ്പെ അറ്റലാന്റക്കെതിരായ മത്സരത്തില്‍ കുറച്ച് സമയമാണ് കളിച്ചത്. എന്നാല്‍ സെമിയില്‍ തുടക്കം മുതല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഏയ്ഞ്ചല്‍ ഡി മരിയയ്‌ക്കും അറ്റ്‌ലാന്റക്കെതിരെ കളിക്കാനായില്ല.  

അറ്റ്‌ലാന്റക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായി ഗോളി കെയ്‌ലര്‍ നവാസ് ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. അതേസമയം പ്രതിരോധതാരം തിയാഗോ ഡിസില്‍വ കളിക്കുമെന്നാണ് പ്രതീക്ഷ.2016ല്‍ ബുന്ദസ് ലിഗയില്‍ കളിച്ചു തുടങ്ങിയ ലീപ്‌സിഗ് ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനത്തെയും ക്വാര്‍ട്ടറില്‍ ലാ ലീഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും പരാജയപ്പെടുത്തിയാണ് ലീപ്‌സിഗ് സെമിഫൈലനില്‍ എത്തിയത്.

Tags: പിഎസ്ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

മെസ്സി ക്ലബ് വിടുമെന്ന് പിഎസ്ജി പരിശീലകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.