തൃശൂര്‍: മലയാള പുരസ്കാര സമിതിയുടെ ‘ മലയാള പുരസ്കാരം 1196 ‘ ന് പ്രശസ്ത കവി ഡോ. സോഹന്‍ റോയി അര്‍ഹനായി. പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സി വി ഹരീന്ദ്രനാണ് പുരസ്കാരത്തിന്റെ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് രൂപം നല്കിയ കൂട്ടായ്മയാണ് മലയാള പുരസ്കാര സമിതി. മലയാള ഭാഷയിലെ ലിപികള്‍ ശരിയായി എഴുതുവാനോ ശരിയായി ഉച്ചരിക്കുവാനോ അറിയാത്ത മംഗ്ലീഷിലെ വക്താക്കളായ യുവതലമുറയെ മലയാളത്തിലെ സംസ്കാരത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപംകൊണ്ടത്. കല, സാഹിത്യം, സാംസ്കാരികം, മാധ്യമം, കാര്‍ഷികം, വൈദ്യം, വ്യവസായം, കായികം, നൃത്തം, നാടകം, സംഗീതം, ചലച്ചിത്രം, ഹസ്വചിത്രം, കരകൗശലം, സാമൂഹികസേവനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുകയും മലയാള സംസ്കാരത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവര്‍ക്കാണ് പുരസ്കാരം നല്കി ആദരിക്കുന്നത്.
ജോബിന് എസ് കൊട്ടാരം ജി കെ പിള്ള തെക്കേടത്ത്, അഞ്ജു അഷ്റഫ്, ലേഖ വൈലോപ്പിള്ളി തുടങ്ങിയവര്‍ പുരസ്കാര നിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പുരസ്കാര ദാനം.
ലളിതാംബിക അന്തര്‍ജനം പുരസ്കാര ജേതാവ് കൂടിയായ സോഹന്‍ റോയ് എഴുതിയ ‘അണു കവിതകള്‍ ‘ മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് പുരസ്കാര സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
ദൈനംദിന സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കി കവിതാ രൂപത്തില്‍ ഉള്ള വരികള്‍ , സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓര്‍ക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോള്‍ത്തന്നെ വീഡിയോരൂപത്തിലാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കവിതകള്‍ പങ്കു വെച്ചിരുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന ‘അണുകാവ്യം ‘ എന്ന് പേരിട്ട നാലുവരിക്കവിതകള്‍ ഇപ്പോള്‍ ആയിരത്തിലധികം ആയിട്ടുണ്ട്
‘അണുമഹാകാവ്യം’ പുസ്തകരൂപത്തിലും പ്രകാശനം ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം,
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകള്‍. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന കാവ്യദര്‍ശം, പിന്നീട് വന്ന കാവ്യാലങ്കാരം, സാഹിത്യദര്‍പ്പണം മുതലായവയില്‍ പ്രതിപാദിച്ചിട്ടുള്ള ‘മഹാകാവ്യ’ ത്തിന്റെ പൊതു നിയമങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു അണുമഹാകാവ്യം. പ്രണയം, സാമൂഹ്യ വിമര്‍ശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാര്‍ശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം തുടങ്ങിയ എട്ട് സര്‍ഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: