തൃശൂര്‍: ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 63 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂര്‍ സ്വദേശികളായ 14 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 09 പേരും സമ്പര്‍ക്കം വഴി കൊറോണ പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 08 പേര് രോഗബാധിതരായി. മിണാലൂര്‍ ക്ലസ്റ്റര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 06, പട്ടാമ്പി ക്ലസ്റ്റര്‍ 01, മങ്കര ക്ലസ്റ്റര്‍ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.
നിരീക്ഷണത്തില്‍ കഴിയുന്ന 10030 പേരില്‍ 9503 പേര് വീടുകളിലും 527 പേര് ആശുപത്രികളിലുമാണ്. രോഗം സംശയിച്ച് 46 പേരെയാണ് ഇന്നലെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 668 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 598 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 63, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 17, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-21, ജി.എച്ച് ത്യശൂര്‍-07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 24, കില ബ്ലോക്ക് 1 ത്യശ്ശൂര്-53, കില ബ്ലോക്ക് 2 ത്യശൂര്‍- 61, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-73, എം.എം. എം കോവിഡ് കെയര്‍ സെന്റര്‍ ത്യശൂര്‍ – 11, ചാവ്വക്കാട് താലൂക്ക് ആശുപത്രി -6, ചാലക്കുടി താലൂക്ക് ആശുപത്രി -8, സി.എഫ്.എല്‍.ടി.സി കൊരട്ടി – 35, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശൂര്‍ -2, അമല ഹോസ്പിറ്റല്‍ ത്യശൂര്‍ – 49, ഹോം ഐസോലേഷന് – 4 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
കണ്ടൈന്‍മെന്റ് സോണുകള്‍
പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍: അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13 മുഴുവന്‍ പ്രദേശം, മേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,08, കോലഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, ത്രിവേണി ഫോര്‍ത്ത് സ്ട്രീറ്റ് മുതല്‍ 11 സ്ട്രീറ്റ് ത്രിവേണി പാലം വരെ. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, കടങ്ങോട് ഗ്രാമപഞ്ചായത്ത് 02, 04, താന്ന്യം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 14, 16 (പുത്തൂര്‍ പാലം മുതല്‍ കുരിശ്ശിന്മൂല തോണിപ്പാറ സുറായി പള്ളി വരെയും വാര്‍ഡ് 12 കുരിശ്ശിന്മൂല മുതല്‍ പൊന്നൂക്കര വഴി തുളിയംകുന്ന് ഇറക്കം വരെ), തൃശൂര്‍ കോര്പ്പറേഷന് ഡിവിഷന് 48, അടാട്ട് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകള്‍ (ഒന്നുമുതല്‍ 18 വരെ). കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: വടക്കാഞ്ചേരി നഗരസഭ -39, 40 ഡിവിഷനുകള്‍, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, തൃശൂര്‍ കോര്പ്പറേഷന് 09, 04 ഡിവിഷനുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: