തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. മാധ്യമങ്ങള്‍ തങ്ങളോടും നീതി കാണിക്കണം. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. രാമായണ മാസമായിട്ടും പ്രതിപക്ഷം മുഖ്യമന്ത്രി പിണറായിയെ വേട്ടയാടുകയായിരുന്നു. പ്രതിപക്ഷത്തിന് രാമായണമാസത്തിന്റെ സ്പിരിറ്റ് ഉള്ക്കൊള്ളാനാകാത്തതുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്.
സര്‍ക്കാരിനോട് ശിവശങ്കരന് വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരനു വരെയെ ഉള്ളൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. ഐഎഎസുകാരെ പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല കാഴ്ചപ്പാടുണ്ട്. ഇഎംഎസിന്റെ കാലം തൊട്ട്. അവരില്ലാതെ ഭരിക്കാനാവില്ല, പക്ഷേ അവരല്ല ഭരിക്കുന്നത്. ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരാണെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: