തൃശ്ശൂര്‍: മന്ത്രിമാരായ ജി.സുധാകരനും, ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവന സി പി എം നേരിടുന്ന ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ചെറിയ വിസ്ഫോടനം മാത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്.
സ്വപനയും ശിവശങ്കരനും തമ്മിലുള്ള അവിഹിത ബന്ധത്തിലും ‘സ്വര്‍ണ്ണ കള്ളക്കടത്തിലും ശിവശങ്കരന്റെ മുഖ്യമന്ത്രിയുമായുള്ള അമിതസ്വാതന്ത്ര്യത്തിലും മനംനൊന്ത് മിണ്ടാതെ കഴിഞ്ഞിരുന്ന സി പി എം നേതാക്കള്‍ പിണറായിയുടെ അപ്രമാദിത്യത്തിനെതിരെ നിവൃത്തിയില്ലാതരംഗതത് വന്ന രിക്കുന്നതിന്റെ തെളിവാണ് മന്ത്രിമാരായ ജി.സുധാകയേന്റയും തോമസ് ഐസക്കിന്റേയും പ്രതികരണങ്ങള്‍.രണ്ടു പേരും ആലപ്പുഴ ജില്ലക്കാരും കണ്ണൂര്‍ സി പി എം ലോബിയെ എതിര്‍ക്കുന്നവരുമാണ്. രണ്ട് പേരുടേയും പ്രസ്താവനകള്‍ സമാനതയുള്ളതും ഒരേ ദിവസം വന്നിട്ടുള്ളതുമാണ്.
സി പി എം ന്റെ തലക്ക് മുകളില്‍ വളര്‍ന്ന വിഷവൃക്ഷമായി പിണറായി വിജയന് മാറിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നത് സി പി എം ലെ അടക്കം പറച്ചിലാണ്. പിണറായിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി സെക്രട്ടറിയല്ല കൊടിയേരി എന്നും കൊടിയേരിയുടെ നിലനില്പ് തന്നെ പിണറായിയുടെ ഔദാര്യമാണന്നും പരക്കെ ആരോപണമുണ്ട് ഈ സാഹചര്യത്തിലാണ് മന്ത്രി സുധാകരന് ഒളിബോംബ് പൊട്ടിച്ചിരിക്കുന്നത്.ഐഎഎസ്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ പിണറായിയെ പോലെയല്ല എന്നാണല്ലൊ?
മുഖ്യമന്ത്രിയുടെ ആഫീസിന് ജാഗ്രത കുറവ് സംഭവിച്ചു എന്ന് പറയുമ്പോള്‍ തന്നെ ശിവശങ്കരന് ദുര്ഗന്ധമാണന്നും പറയുന്നുണ്ട്. ജി.സുധാകരന്റെ അഭിപ്രായത്തില്‍ ജാഗ്രത കുറവ് ഉണ്ടായിട്ടുള്ളത് മുഖ്യമന്ത്രിക്കാണന്ന് തുറന്ന് പറഞ്ഞിരിക്കുന്നു:. ഏറ്റവും രസകരം രാമായണ മാസത്തില്‍ മുഖ്യമന്ത്രിയെ വേട്ടയാടി എന്ന പ്രസ്താവനയാണ്. രാമായണ പ്രചാര മാസം അഹങ്കാരിയായ രാവണന്റെ നിഗ്രഹത്തെ കുറിച്ചാണന്നത് വ്യക്തം.ജി.സുധാകരനും, ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവന സി പി എം നേരിടുന്ന ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ചെറിയ വിസ്ഫോടനം മാത്രമാണ്. അഡ്വ ബി ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: