കിളിമാനൂര്‍: വെള്ളം കോരുന്നതിനിടെ കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ ചെറുകര പൊയ്കയില്‍ ശശിമന്ദിരത്തില്‍ ശശി (55) ആണ് മുപ്പത് അടിയോളം താഴ്ചയും പത്ത് അടിയോളം വെള്ളവുമുള്ള കിണറ്റില്‍ കഴിഞ്ഞ ദിവസം അകപ്പെട്ടത്.
തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ആറ്റിങ്ങല്‍ ഫയര്‍ ആന്റ് റസ്ക്യൂ നിലയത്തില്‍ അറിയിക്കുകയും സ്റ്റേഷന് ഓഫീസര്‍ ജിഷാദിന്റെ നേതൃത്വത്തില്‍ അസ്സി: സ്റ്റേഷന് ഓഫീസര്‍മാരായ മനോഹരന്‍പിള്ള, സജിത് ലാല്‍, സുരേഷ്, സി.ആര്. ചന്ദ്രമോഹന്, രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചെറിയ പരിക്കുകളോളെ ശശിയെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് ആമ്പുലന്‍സില്‍ കേശവപുരം ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: